അടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പച്ചക്കറികളില്‍ ഒന്നാണ് വെള്ളരി. അല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മികച്ച വിളവ് വെള്ളരി നല്‍കും.
വെള്ളരി നടേണ്ടത് ഇങ്ങനെ..
വെള്ളരിയുടെ നടീല്‍ അകലം 2×1.5 മീറ്ററാണ്. 60 സെന്റിമീറ്റര്‍ വ്യാസത്തിലും 30-45 സെന്റിമീറ്റര്‍ താഴ്ചയിലും കുഴിയെടുക്കുക. ഇതില്‍ ഒരു ചിരട്ട കുമ്മായമിട്ട് നന്നായി ഇളക്കുക. നല്ലതു പോലെ അഴുകിയ ജൈവവളം മേല്‍മണ്ണുമായി ചേര്‍ത്ത് തടത്തിലിട്ട് മൂടണം. ഒരു തടത്തില്‍ 3 മുതല്‍ 5 വരെ വിത്ത് സ്യൂടോമോണാസുമായി കലര്‍ത്തി നടുക.
വിത്ത് വിതയ്ക്കുമ്പോള്‍ തടത്തില്‍ ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. വിത്ത് മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തില്‍ രണ്ട് കരുത്തുള്ള ചെടികളെ നിര്‍ത്തി ശേഷിക്കുന്നവയെ പറിച്ചു മാറ്റുക. മണ്ണ് ഉണങ്ങാത്ത രീതിയില്‍ നന ക്രമീകരിക്കണം. പാകമായ കായ്കള്‍ കൃത്യസമത്ത് പറിച്ചെടുക്കാനും ശ്രദ്ധിക്കണം.
Discussion about this post