Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

മഴ കാര്യമാക്കേണ്ട, ജൂലൈയിൽ കൃഷിയിറക്കാം; അനുയോജ്യമായ നാല് വിളകൾ ഇതാ..

Agri TV Desk by Agri TV Desk
July 1, 2024
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

കൃഷി ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും പലർക്കും എന്ത്, എങ്ങനെ, എപ്പോൾ എന്നതിനെ കുറിച്ച് പലർക്കും കൃത്യായ ധാരണയില്ല. അതുകൊണ്ട് തന്നെ പലരും കൃഷിയിൽ നിന്ന് പിന്നോട്ടെയ്ക്ക് പോകുന്നു. എന്നാൽ മാസമറിഞ്ഞ് കൃഷി ചെയ്താൽ വിജയം കൊയ്യാം. ജൂലൈ മാസത്തിലെ വിളകളെയും കൃഷിരീതികളെയും അറിയാം..

തക്കാളി : ചാക്കുകളിലൊ അല്ലെങ്കിൽ ചെടിച്ചട്ടികളിലോ ഗ്രോ ബാഗുകളിലോ നിങ്ങൾക്ക് തക്കാളി കൃഷി ചെയ്യാവുന്നതാണ്. തക്കാളി വിളവെടുക്കാൻ 60 ദിവസം മുതൽ 100 ദിവസം വരെ എടുക്കും. ഏകദേശം 1 അടി ആഴത്തിൽ മണ്ണ് കുഴിച്ച് പഴകിയ വളം അല്ലെങ്കിൽ കമ്പോസ്റ്റ് കലർത്തുക. നടുന്നതിന് മുമ്പ് വളങ്ങൾ ചേർക്കുന്നത് ചെടി നന്നായി വളരുന്നതിന് സഹായിക്കുന്നു. അനഘ, വെള്ളായണി, ശക്തി, വിജയ് എന്നിങ്ങനെയുള്ള ഇനങ്ങൾ തക്കാളി കൃഷിക്ക് വളരെ നല്ലതാണ്.

മത്തങ്ങ: വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. 25-28 ഡിഗ്രി താപനിലയുള്ളിടത്ത് കൃഷി ചെയ്യാം. കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞു അടിവളം കൊടുത്ത് വിത്ത് നടാം. മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും.

വെള്ളരിക്ക: നല്ലവണ്ണം ഉഴുതു കിളച്ച് നിലമൊരുക്കി 60 സെൻറീമീറ്റർ വ്യാസത്തിലും 45 സെൻറീമീറ്റർ ആഴത്തിലും കുഴിയെടുക്കണം. കൂടുതൽ ആഴത്തിൽ വിത്തുകൾ നടാൻ പാടുള്ളതല്ല. 24 മണിക്കൂർ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം നട്ടാൽ പെട്ടെന്ന് മുളവരും. ഏകദേശം 3-4 ദിവസം കൊണ്ട് വിത്തുകൾ മുളക്കും. വിത്തുകൾക്ക് മുള വന്നതിനുശേഷം രണ്ടോമൂന്നോ ചെടികൾ മാത്രം നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യാം. വെള്ളരി പറിച്ചു നട്ടു കൃഷി ചെയ്യാവുന്നതാണ്. വിത്തുകൾ പാകി 15 മുതൽ 20 ദിവസം ആകുമ്പോൾ ചെടി പറിച്ച് നടാവുന്നതാണ്. അല്ലെങ്കിൽ ചെടി 10 മുതൽ 15 സെൻറീമീറ്റർ നീളം കൈവരിക്കുമ്പോൾ പറിച്ചുനടാം. നടീൽ സമയത്ത് ഒരു സെന്റിന് 90 കിലോഗ്രാം ജൈവവളം ചേർത്ത് നൽകുന്നത് നല്ലതാണ്.

ബീൻസ്: ബീൻസ് വിത്തുകൾ നേരിട്ട് നിലത്ത് വിതയ്ക്കുന്നതാണ് നല്ലത്. വിത്തുകൾ പരസ്പരം 9-12 ഇഞ്ച് എന്ന അകലത്തിൽ നേരിട്ട് മണ്ണിൽ നടുക. ഒരിഞ്ച് ആഴത്തിൽ ഒരോ കുഴി കുഴിച്ച് വിത്ത് നടുക. ശേഷം ശരിയായി മണ്ണ് കൊണ്ട് മൂടുക. മുളയ്ക്കുന്ന പ്രക്രിയയെ സഹായിക്കുന്നതിന്, 3-4 ദിവസത്തേക്ക് പതിവായി നനയ്ക്കുക. വളർന്ന കഴിഞ്ഞാൽ ചെടികളുടെ വളർച്ചയെ സഹായിക്കുന്നതിന് 2-3 ദിവസത്തിലൊരിക്കൽ നനയ്ക്കുക. വെള്ളം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക.

crops suitable for cultivation in the month of July

Tags: cropscucumber cultivationFarming
ShareTweetSendShare
Previous Post

സസ്യരോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡെര്‍മ; മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ

Next Post

കോളിഫ്ലവർ വിളവെടുക്കാൻ സാധിക്കുന്നില്ലേ? ദേ ഇങ്ങനെ ചെയ്ത് നോക്കൂ…

Related Posts

കൃഷിരീതികൾ

മത്തൻ കൃഷിക്ക് ഒരുങ്ങാം

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

കൃഷിരീതികൾ

വെണ്ട കൃഷിക്ക് ഒരുങ്ങാം

Next Post

കോളിഫ്ലവർ വിളവെടുക്കാൻ സാധിക്കുന്നില്ലേ? ദേ ഇങ്ങനെ ചെയ്ത് നോക്കൂ...

Discussion about this post

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies