Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

“കുംഭമാസം വന്ന് ചേർന്നാൽ” ചേനക്കൃഷിക്കൊരുങ്ങാം

Agri TV Desk by Agri TV Desk
February 7, 2022
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മലയാളിയുടെ തീന്മേശകളെ ഒരു കാലത്ത് സമ്പന്നമാക്കിയ കിഴങ്ങു വർഗ്ഗങ്ങൾ, കേരളം ‘ഡയബറ്റിക് തലസ്ഥാനം’ ആയതോടെ അരങ്ങൊഴിഞ്ഞ മട്ടാണ്.

പഞ്ചഭൂതങ്ങളുടെ സങ്കലനമായ ഈ നശ്വര ശരീരം,വെയിലിൽ നിന്നും അഗ്നിയും, അന്തരീക്ഷത്തിൽ നിന്നും വായുവും മണ്ണിൽ നിന്നും ജലവും ആകാശത്തിൽ നിന്നും കോസ്മിക് എനർജിയും ഭക്ഷണത്തിലൂടെ കിട്ടുമ്പോഴാണ് രൂപപ്പെടുന്നത്. അതിൽ ‘പ്രിഥ്വി യുടെ ഊർജം നമ്മളിലേക്ക് പ്രസരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം കിഴങ്ങു വർഗ്ഗങ്ങൾ ശീലമാക്കുക എന്നതാണ്. അതിലൂടെ ചില ‘പ്രോ ബയോട്ടിക്കുകളും ‘നമുക്ക് കരഗതമാകും.

എന്നും കഴിക്കേണ്ട ഭക്ഷണമാണ് ചേന. സുരൻ എന്നാണ് ചേനയുടെ സംസ്കൃതം. സുരൻ എന്നാൽ ദേവൻ.

പ്രീ മെൻസ്‌ട്രുൽ സിൻഡ്രം ശമിപ്പിക്കാൻ വിരുതനാണ്. മേനോപാസ് അസ്കിതകളും കുറയ്ക്കും.

Resistant Starch ഉള്ളതിനാൽ കുടൽ ബാക്ടരിയകൾക്കിവൻ അമൃതാണ്.

ദഹന നാരുകളുടെ മേള പ്പെരുക്കത്താൽ പൈൽസ് രോഗികൾക്കിവൻ കാതലൻ.

ഗ്ലൈസെമിക് ഇന്റെക്സ് 51ആയതിനാൽ ഷുഗറുള്ളവർക്ക് നൻപൻ.

പ്രോട്ടീൻ സമ്പന്നമാണ് ഇലകളും തണ്ടുകളും. പൊട്ടാസ്യത്തിന്റെ നിറകുടമായതിനാൽ രക്തസമ്മർദ്ദം കീഴോട്ട് പോരും.

മസിൽ പിടുത്തം ഉള്ളവർക്ക് ബഹുകേമം

പിന്നെ പായസം, തീയൽ, അവിയൽ, അസ്ത്രം, തോരൻ, മെഴുക്കു പുരട്ടി, ഫ്രൈ, പുഴുക്ക്, കാളൻ ലേഹ്യം ഇങ്ങനെ ഏത് വേഷപ്പകർച്ചയ്ക്കും കേമൻ.

ഏത് പച്ചക്കറിയിലുണ്ട് ഇത്രയും ഗുണ ഗണങ്ങൾ?

കാർബൺ തൂലിത കൃഷി (Carbon Neutral Farming) യ്ക്ക് ഇത്രയേറെ യോജിച്ച വേറെ വിളയുണ്ടോ?

‘കുംഭത്തിൽ നട്ടാൽ കുടത്തോളം, മീനത്തിൽ നട്ടാൽ മീൻ കണ്ണോളം’ ‘എന്നാണല്ലോ ചൊല്ല്.കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം.

രണ്ടടി വ്യാസത്തിൽ, മുക്കാലടി -ഒരടി ആഴത്തിൽ കുഴിയെടുത്തു 100ഗ്രാം കുമ്മായം ചേർത്ത് മണ്ണറഞ്ഞു രണ്ടാഴ്ച ഇടണം. ആ സമയം പുട്ട് പൊടിയുടെ നനവ് മണ്ണിൽ വേണം. നനവ് പോകാതിരിക്കാൻ കരിയിലകൾ കൊണ്ട് തടം മൂടിയിടാം. ആ സമയം ചേന പൂളുകളാക്കി ചാണകപ്പാലിലും സുഡോമോണാസിലും മുക്കി സൂക്ഷിക്കുകയും ആകാം. ചേന നടുമ്പോൾ രണ്ട് കിലോ ചാണകപ്പൊടിയും ഒരിച്ചിരി എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും തൂവി തടം പകുതി മൂടി ചേന പൂള് വച്ച് മണ്ണ് അല്പം ഇട്ട് കട്ടയ്ക്ക് കരിയിലകൾ ഇട്ട് ഒരു കൂമ്പൽ ഉണ്ടാക്കി വയ്ച്ചാൽ പിന്നെ ചേനയായി ചേനയുടെ പാടായി.

കുംഭമാസത്തിലെ വെളുത്തവാവിന് നട്ടുകഴിഞ്ഞാൽ പിന്നെ തല വെളിയിൽ കാണുന്നത് ജൂൺ മാസം കഴിയുമ്പോൾ ആകും.. പിന്നെ കൊടിയേറ്റം, കുടമാറ്റം. കക്ഷി മണ്ണിനടിയിൽ വെറുതെ ഇരിക്കുകയായിരുന്നില്ല അസ്ഥിവാരം പണിയുകയായിരുന്നു. മുള പൊന്തിക്കഴിഞ്ഞാൽ അല്പം NPK വളമോ ജൈവ വളങ്ങളോ ഒക്കെ അവനവന്റെ വീക്ഷണകോൺ അനുസരിച്ചു ചേർത്ത് കൊടുത്ത് ചിക്കി മണ്ണടുപ്പിക്കാം. വീണ്ടും കരിയിലകൾ ചേർത്ത് കൊടുക്കാം.

ചുറ്റുമുള്ള മണ്ണ് എത്രത്തോളം ഇളക്കമുള്ളതാകുന്നുവോ അത്രയും കണ്ട് ചേന വികസിച്ചു വലിപ്പം വയ്ക്കും. ചിക്കുമ്പോൾ അല്പം മഗ്നീഷ്യം സൾഫേറ്റും ചേർത്ത് കൊടുത്താൽ നന്ന്.കരിയിലകൾ മണ്ണിൽ അഴുകി ചേരുമ്പോൾ കാർബൺ സങ്കലനം (Carbon sequestration )നടക്കുകയും ചെയ്യും.

അത് കൊണ്ട് എല്ലാരും കുംഭമാസത്തിൽ പത്ത് ചേനവയ്ക്കാൻ റെഡിയാവുകയല്ലേ..? അതും ചൊറിയാത്ത ഗജേന്ദ്ര ചേന കിട്ടുമെങ്കിൽ അതും കുറച്ചെണ്ണം…

പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
ദേവികുളം

Tags: Chena
ShareTweetSendShare
Previous Post

ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു വച്ചാൽ മതി 

Next Post

ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

Next Post
ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി

ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV