അന്യായ ടേസ്റ്റ് ഉള്ള ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ. ചക്കയുടെ അപരനെന്ന് ഓമന പേരിട്ടു വിളിക്കുന്ന ഈ മലേഷ്യൻ പഴം വീട്ടുവളപ്പിൽ കൃഷി ചെയ്ത വിജയം നേടിയിരിക്കുകയാണ് പത്തനംതിട്ടയിലുള്ള ബോബി. ആഞ്ഞിലി ചക്കയുടെ രുചിയുള്ള ഈ പഴവർഗം കാണാനും ഒന്ന് കഴിച്ച് പരിചയപ്പെടുവാനും ധാരാളം പേരാണ് ഇന്ന് ഈ വീട്ടിലേക്ക് എത്തുന്നത് വ്യത്യസ്ത പഴവർഗങ്ങളിൽ വീട്ടുമുറ്റത്ത് വളർത്താൻ ആഗ്രഹിക്കുന്ന ബോബി എട്ടുവർഷം മുൻപാണ് ഈ ചെടി വാങ്ങുന്നത്. നട്ട് ഏകദേശം അഞ്ചാം വർഷം മുതൽ കായ് പിടിച്ചു തുടങ്ങി.
കേരളത്തിൽ പലയിടങ്ങളിലും ചെമ്പടാക്ക് നട്ടുവളർത്തുന്നവർ ഉണ്ടെങ്കിലും ഇത്രയേറെ കായ് ഫലം ഉണ്ടാകുന്നത് ആദ്യ കാഴ്ചയാണ്. പൊക്കം കുറഞ്ഞ ഈ മരത്തിൽ അഞ്ഞൂറിലധികം കായ്കൾ ആണ് ഇന്നുള്ളത്. ഈ മരത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന മീൻ കുളത്തിലെ വെള്ളമാണ് വളമായി നൽകുന്നത്. അധിക പരിചരണം ഇല്ലാതെ തന്നെ മികച്ച വിളവ് ചെമ്പടാക്കിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഈ കർഷകൻ പറയുന്നു.
Discussion about this post