Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

Agri TV Desk by Agri TV Desk
September 21, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം താങ്ങുവിലതന്നെ ഇല്ലാതാകും എന്ന ആശങ്ക കർഷകർക്കിടയിലുണ്ട്. നിയമങ്ങൾ നടപ്പിലാകുമ്പോൾ സംസ്ഥാനത്ത് വിവിധ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരുകളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ  ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിയില്ല. കൃഷി, അനുബന്ധ ഗവേഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നവയാണ്. കർഷകർക്ക് സൗജന്യമായി ലഭിക്കുന്ന ഇത്തരം സാധ്യതകൾ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇല്ലാതാകും. കൃഷി, സാങ്കേതികവിദ്യ എന്നിവ സംസ്ഥാനസർക്കാരിന്റെ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി കുറ്റപ്പെടുത്തി.സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ നിയമഭേദഗതി വരുത്തുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ കർഷകരെ രക്ഷിക്കാനുള്ള ബദൽനയം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, വ്യവസായ വകുപ്പ് എന്നിവയുമായി സംയോജിച്ച് വിത്ത് മുതൽ വിപണിവരെയുള്ള മേഖലകളിൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള നയം കേരളത്തിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShare
Previous Post

കോവൽ കൃഷിരീതികൾ

Next Post

മൺട്രോത്തുരുത്തിൽ  കാലാവസ്ഥ അനുരൂപ കൃഷി

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
കര്‍ഷകഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

മൺട്രോത്തുരുത്തിൽ  കാലാവസ്ഥ അനുരൂപ കൃഷി

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV