കാസർഗോഡ് ജില്ലയിലെ കോളിച്ചാലിലെ തോമസ് സാറിൻറെ കൃഷിയിടത്തിലെ കമണ്ഡലു മരം ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ഇന്ത്യയിൽ ഗുജറാത്തിലും ഉത്തർപ്രദേശിലുമെല്ലാം സർവ്വസാധാരണമായി കൃഷിചെയ്യുന്ന കമണ്ഡലു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു വിജയിച്ചിരിക്കുകയാണ് ഇദ്ദേഹം. ഔഷധമൂല്യമുള്ള ഈ മരത്തിന് വിപണിയിൽ മൂല്യം ഉണ്ടെന്നു തിരിച്ചറിഞ്ഞ ഈ കർഷകൻ കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അധികം പരിചരണം ഇല്ലാതെ മൂന്നുവർഷംകൊണ്ട് വിളവെടുക്കാൻ സാധിക്കുമെന്നതും ഒരു വർഷത്തിൽ നൂറിലധികം കായ്കൾ ഉണ്ടാകുമെന്നതും കമണ്ഡലു മരത്തിൻറെ പ്രത്യേകതകളാണ്. ഋഷിവര്യന്മാർ പോലും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ മരത്തിൻറെ ചിരട്ടയിൽ വെള്ളം ശേഖരിച്ച് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു.
Discussion about this post