Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വീട്ടുവളപ്പിലെ ബീറ്റ്റൂട്ട് കൃഷി

Agri TV Desk by Agri TV Desk
August 18, 2020
in പച്ചക്കറി കൃഷി
124
SHARES
Share on FacebookShare on TwitterWhatsApp

ശീതകാല കിഴങ്ങുവർഗ പച്ചക്കറി വിളയായ ബീറ്റ്റൂട്ട് കേരളത്തിലെ സമതല പ്രദേശങ്ങളിൽ മഞ്ഞുകാലത്ത് കൃഷി ചെയ്യാം. ഒക്ടോബർ  മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യേണ്ടത്. സമതല പ്രദേശങ്ങളിൽ നല്ല വിളവ് നൽകുന്ന ഇനങ്ങളാണ് ഡിട്രോയിറ്റ് ഡാർക്ക്‌ റെഡ്,  ഏർളി വണ്ടർ, ഇമ്പറേറ്റർ എന്നിവ.

നല്ല വളക്കൂറുള്ള നന്നായി പൊടിഞ്ഞ മണ്ണാണ് കൃഷി ചെയ്യാൻ ഉത്തമം. കൃഷി ആരംഭിക്കുന്നതിനുമുൻപ് മണ്ണിൽ അഴുകാതെ കിടക്കുന്ന ജൈവഅവശിഷ്ടങ്ങൾ നീക്കം ചെയ്യണം.  ഒരു സെന്റിന് 100 കിലോ ജൈവവളമാണ് അടിവളമായി ആവശ്യം.

തടങ്ങളിലോ പ്ലാസ്റ്റിക് കവറിലോ ഗ്രോബാഗിലോ വിത്ത് പാകാം. മണലുമായി ചേർത്താണ് വിത്തുകൾ പാകേണ്ടത്. തയ്യാർ ചെയ്ത ബെഡ്ഡുകളിൽ 5 സെന്റിമീറ്റർ ആഴത്തിൽ ചാലുകളെടുത്ത്  വിത്തുകൾ വിതയ്ക്കാം. ഒരു സെന്റിന് 30 ഗ്രാം വിത്ത് വേണ്ടിവരും.3 ആഴ്ച കഴിയുമ്പോൾ അധികമുള്ള തൈകൾ പറിച്ചുമാറ്റി ചെടികൾ തമ്മിലുള്ള അകലം ഏതാണ്ട് 10 സെന്റീമീറ്റർ ആക്കണം. കിഴങ്ങുകളുടെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് മണ്ണിൽ ജൈവാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വളർന്നുവരുന്നത് അനുസരിച്ച് ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കണം. അമിതമായി ജലസേചനം നൽകാതിരിക്കാൻ ശ്രദ്ധിക്കണം മൂന്നു നാല് ദിവസത്തെ ഇടവേളകളിൽ വെള്ളമൊഴിക്കുന്നതാണ് നല്ലത്. ചാലിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

വളരുന്ന സമയത്ത് ബീറ്റ്റൂട്ടിന്റെ തളിരിലകൾ നുള്ളിയെടുത്ത് ഉപ്പേരി ഉണ്ടാക്കാം. 70 മുതൽ 80 ദിവസത്തിനുള്ളിൽ കിഴങ്ങുകൾ പൂർണ വളർച്ചയെത്തും. വിളവെടുക്കുന്നതിന് മുൻപ് നന്നായി നനച്ചു കൊടുക്കുന്നത് നല്ലതാണ്. വിളവെടുപ്പ് വൈകിയാൽ കിഴങ്ങുകളുടെ കയ്പ്പുരസം വർദ്ധിക്കും.

രോഗകീടനിയന്ത്രണം

ഇല കരിച്ചിൽ രോഗം അകറ്റാനായി സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ തെളിഞ്ഞ ചാണക ലായനിയിൽ കലക്കി ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ട്രൈക്കോഡർമ എന്ന മിത്രകുമിൾ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയിൽ സമ്പുഷ്ടീകരിച്ച മിശ്രിതം മണ്ണിൽ ചേർത്ത് കൊടുക്കുന്നത് മണ്ണിൽ നിന്നും പകരുന്ന പലതരം രോഗങ്ങളെയും വേരിനെ ബാധിക്കുന്ന നിമാവിരകളെയും ചെറുക്കാൻ സഹായിക്കും. തവാരണകളിൽ വേപ്പിൻപിണ്ണാക്ക് 10 കിലോ ഒരു സെന്റിന് എന്ന തോതിൽ ചേർത്ത ശേഷം ഒരാഴ്ച കഴിഞ്ഞ് വിത്ത് പാകുന്നതും നിമാവിരകളിൽ നിന്ന് വിളയെ സംരക്ഷിക്കും. ഇടവിളയായി ശതാവരി,  ബന്ദി എന്നീ സസ്യങ്ങൾ കൃഷി ചെയ്യുന്നതും നല്ലതാണ്.

വേപ്പിൻകുരു സത്ത്,  വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം എന്നിവ രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുക്കുന്നത് പലതരം കീടങ്ങളെ അകറ്റും.

 

Share124TweetSendShare
Previous Post

ആടലോടകത്തിന്റെ ഗുണങ്ങൾ അറിയാം

Next Post

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി വിളവെടുപ്പ്

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി വിളവെടുപ്പ്

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies