Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ആടലോടകത്തിന്റെ ഗുണങ്ങൾ അറിയാം

Agri TV Desk by Agri TV Desk
August 18, 2020
in ഔഷധസസ്യങ്ങൾ
237
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധച്ചെടിയാണ് ആടലോടകം. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയുന്ന ഒരു കുറ്റിച്ചെടിയാണിത്. പ്രധാനമായും രണ്ടു തരത്തിലുള്ള ആടലോടകങ്ങളുണ്ട്. വലിയ ആടലോടകവും ചെറിയ ആടലോടകവും. ചെറിയ ആടലോടകം ചിറ്റാടലോടകം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ആടലോടകത്തിന് വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിച്ചെടിയായും വളർത്താൻ പറ്റിയതാണ്.

ആയുർവേദ മരുന്നുകളുടെ ഉൽപാദനത്തിന് കൂടുതലായി ഉപയോഗിക്കുന്നത് ചിറ്റാടലോടകമാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. പ്രത്യേകിച്ച് ഇലകളും വേരുകളും. ഇലകളിൽ അടങ്ങിയിട്ടുള്ള വാസിസീൻ എന്ന പദാർത്ഥം ചുമ,  ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. അൾസർ, പൈൽസ് എന്നിവ മൂലമുണ്ടാകുന്ന രക്തസ്രാവം ചികിത്സിക്കാൻ ആടലോടകം ഉപയോഗിക്കുന്നുണ്ട്. മോണകളിൽ ഉണ്ടാകുന്ന രക്തസ്രാവത്തിനും ഇത് നല്ലതാണ്. ആടലോടകത്തിന്റെ ഇലയിൽ നിന്നെടുക്കുന്ന നീര് വിളർച്ച, മഞ്ഞപ്പിത്തം, ചർദ്ദി, പനി, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

അജഗന്ധി, വസിക എന്നിവയാണ് പ്രധാന ഇനങ്ങൾ. ഏതൊരു മണ്ണിലും വളരാൻ കഴിവുള്ള ചെടിയാണ് ആടലോടകം. എന്നാൽ നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണിൽ കൂടുതൽ വിളവ് നൽകും. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങളിലും ആടലോടകം വളർത്താനാകും. തെങ്ങിന് ഇടവിളയായി വളർത്താനും പറ്റിയ സസ്യമാണ് ആടലോടകം.

15 മുതൽ 20 സെന്റീമീറ്റർ നീളമുള്ളതും മൂന്നോ നാലോ മുട്ടുകളുള്ളതുമായ കമ്പുകൾ നട്ട് ആടലോടകം വളർത്താം. ഏപ്രിൽ- മെയ് മാസങ്ങളിലാണ് കമ്പുകൾ നടേണ്ടത്. വാരങ്ങളെടുത്താണ്  നടേണ്ടത്. വരികൾക്കിടയിൽ 60 സെന്റീമീറ്ററും  ചെടികൾക്കിടയിൽ 30 സെന്റീമീറ്ററും അകലം പാലിക്കണം. അടിവളമായി ജൈവവളം നൽകുന്നത് നല്ലതാണ്. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഡിസംബർ- ജനുവരി മാസങ്ങളാണ് വിളവെടുക്കാൻ ഉത്തമം. ഇലകൾ ആദ്യവർഷത്തിൽ തന്നെ ശേഖരിക്കാം എന്നാൽ വേരുകൾ വിളവെടുക്കാണമെങ്കിൽ രണ്ടു വർഷം കഴിയണം.

Share237TweetSendShare
Previous Post

അതിജീവനത്തിന്റെ മാർഗങ്ങൾ പരിചയപ്പെടുത്തി ഒരു യുവ കർഷകൻ.

Next Post

വീട്ടുവളപ്പിലെ ബീറ്റ്റൂട്ട് കൃഷി

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

വീട്ടുവളപ്പിലെ ബീറ്റ്റൂട്ട് കൃഷി

Discussion about this post

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies