അത് വേറെ ആരുമല്ല!! നമ്മുടെ മുളയാണ്. പുൽച്ചെടികളിലെ ഏറ്റവും ഭീമൻ. മുളങ്കാടുകൾ ആത്മകഥ പറയുകയാണെങ്കിൽ അതിൽ ഒരു കാര്യം ഇതായിരിക്കും. ഞാൻ ജനിച്ചതും വളർന്നതും ഇന്ത്യയിൽ ആണെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ എന്നെ കാണുന്നത് ചൈനയിലാണ്.
ഏറ്റവും വേഗത്തിൽ വളരുന്ന ചെടികളിൽ ഒന്നാണ് മുള. അതുകൊണ്ട് വനവൽക്കരണ ത്തിൽ മുളകൾക്ക് ഒത്തിരി പങ്കുണ്ട്. മറ്റു ചെടികൾ പുറത്ത് വിടുന്നതിനേക്കാൾ കൂടുതൽ ഓക്സിജൻ പുറത്തു വിടുവാൻ മുളകൾക്ക് കഴിയും. ആയുസ്സിൽ ഒരിക്കൽ മാത്രമേ ഇവ പുഷ്പിക്കൂ. എന്നാൽ എല്ലാ വർഷവും പുഷ്പിക്കുന്ന സ്പീസീസുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന ഗിന്നസ് റെക്കോർഡ് നേടിയ മുള കൊല്ലം ജില്ലയിലാണ്..
മുളയുടെ ഉപയോഗങ്ങളും അനവധിയാണ്. കൊട്ടകൾ നിർമ്മിക്കുവാനും ഓടക്കുഴൽ നിർമ്മാണത്തിനും പന്തലിന് കാൽ നാട്ടുവാനും കെട്ടിട നിർമാണത്തിനുമൊക്കെ മുള ഉപയോഗിക്കുന്നു. മുളയരി പായസവും കഞ്ഞിയുമൊക്കെ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നുണ്ട് . ഒത്തിരി ഔഷധഗുണങ്ങളുമുണ്ട് മുളയരിക്ക്.
പാണ്ടയുടെ ഇഷ്ട്ട ഭക്ഷണമാണ് മുളയുടെ ഇലയും ഇളം തണ്ടുമൊക്കെ. മുളംങ്കാടുകൾ നശിപ്പിക്കുന്നത് ഇവയുടെ നിലനിൽപ്പിനെ ബാധിക്കും. വേനൽക്കാലത്ത് വന്യ ജീവികളുടെ പ്രധാന ഭക്ഷണ സ്രോതസ്സും മുളയാണ്. അതുകൊണ്ട് ആവാസവ്യവസ്ഥയിൽ മുളകൾക്ക് ഒത്തിരി പ്രാധാന്യമുണ്ട്.
സെപ്റ്റംബർ 18 ആണ് ലോക മുളദിനം. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. മുളയുടെ പ്രാധാന്യം പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
Discussion about this post