ബാംഗ്ലൂരിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി റീനയുടെ കൃഷിയിടം ആരെയും അത്ഭുതപ്പെടുത്തും. വാടകവീട്ടിലെ കഷ്ടിച്ച് പത്തരമീറ്റർ മാത്രം വരുന്ന ഒരു കോറിഡോറിലാണ് റീന തന്റെ കൃഷി പരീക്ഷണങ്ങൾ നടത്തുന്നത്. പോട്ടിങ് മിശ്രിതം തയ്യാറാക്കി ചട്ടികളിലും ചാക്കുകളിലും നിറച്ചാണ് കൃഷി ചെയ്യുന്നത്. കുപ്പികളിലും വിളകൾ വളർത്തുന്നു. ചെറുനാരകം, ക്യാരറ്റ്, തക്കാളി, ഇഞ്ചി, മഞ്ഞൾ, മുളക്, കറിവേപ്പില തുടങ്ങിയ അനേകം വിളകൾ ഈ ചെറിയ കൃഷിയിടത്തിൽ വളരുന്നുണ്ട്. മാവ്, സപ്പോട്ട, പേര, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങൾ പോലും ചട്ടികളിൽ വളരുന്നു. 41- ഓളം ഇനങ്ങളിലുള്ള തക്കാളിച്ചെടികൾ റീനയുടെ പക്കലുണ്ട്. വേനൽക്കാലത്ത് കുപ്പികളുടെ സഹായത്തോടെ തിരിനന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ജലസേചനം നൽകുന്നത്. കഷ്ടിച്ച് നടന്നു നീങ്ങാൻ മാത്രം കഴിയുന്ന ഒരു കോറിഡോറിലാണ് റീന ഇത്രയധികം വിളകൾ വിളയിക്കുന്നത്. കൃഷി ചെയ്യാൻ സ്ഥലമില്ലെന്ന് പരാതിപ്പെടുന്നവർക്കുള്ള ഉത്തരമാണ് കൃഷിയിൽ റീനയുടെ വിജയഗാഥ.
Discussion about this post