Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

ബേക്കറി ചെറി തയ്യാറാക്കാം

Agri TV Desk by Agri TV Desk
September 25, 2020
in ഫലവര്‍ഗ്ഗങ്ങള്‍
143
SHARES
Share on FacebookShare on TwitterWhatsApp

ബേക്കറി ചെറി അഥവാ കരോണ്ട ചെറി എന്ന ചെറു ഫലവൃക്ഷം നമ്മുടെ ചുറ്റുവട്ടത്തെല്ലാം കാണാറുണ്ട്. എന്നാൽ കായകളിലെ കറ നീക്കിയാലേ ഇത് കഴിക്കാനാകൂ.  രണ്ടര മാസം പ്രായമായ കായ്കൾ സംസ്കരിച്ച് ഉപയോഗിക്കാനാകും.ചെറി എന്ന പേരിൽ നമ്മുടെ ബേക്കറികളിൽ നിന്നും ലഭിക്കുന്നതും കരോണ്ട ചെറിയുടെ കായ്കൾ തന്നെ. കേക്കുകൾ അലങ്കരിക്കാനും ഫ്രൂട്ട് സലാഡ് തയ്യാറാക്കാനുമെല്ലാം കരോണ്ട ചെറി സംസ്കരിച്ച് ഉപയോഗിക്കാറുണ്ട്.

പറിച്ചെടുത്ത ഒന്നര കിലോ കായ്കൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം കായ്കളുടെ വിത്തുകൾ ഒരു വശം മാത്രം നെടുകെ മുറിച്ച് വിത്തുകൾ നീക്കം ചെയ്യാം. പുളിരസം നീക്കുക എന്നതാണ് അടുത്ത പടി. നാല് ശതമാനം വീര്യമുള്ള ചുണ്ണാമ്പ് ലായനിയാണ് വേണ്ടത്. അതിനായി 40 ഗ്രാം നീറ്റിയ ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കാം. ശേഷം ഇതിലേക്ക് ചെറിപ്പഴം ഇട്ടു വയ്ക്കാം. പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ കരോണ്ടചെറി ചുണ്ണാമ്പ് ലായനിയിൽ സൂക്ഷിക്കണം. അതിനുശേഷം കായ്കൾ ലായനിയിൽ നിന്നും നീക്കം ചെയ്ത് ശുദ്ധജലത്തിൽ കഴുകിയെടുക്കാം.

കായകൾക്ക് ആകർഷകമായ സ്വാദും മധുരവും നൽകുക എന്നതാണ് അടുത്ത പടി. ഇതിനായി ആദ്യം 350 ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതിൽ ഒന്നര ഗ്രാം കെ എം എസ് എന്ന  സംരക്ഷക വസ്തുവും ഓറഞ്ച് റെഡ്, റാസ്പ്ബെറി റെഡ് എന്നീ നിറങ്ങൾ 100 മില്ലി ഗ്രാം വീതവും ചേർത്തു കൊടുക്കാം. രണ്ടാം ദിവസം കായ്കൾ ലായനിയിൽ നിന്നും മാറ്റി ലായനിയിലേക്ക് ഏകദേശം 50 ഗ്രാം പഞ്ചസാര ചേർത്ത് ചൂടാക്കാം. ചെറുചൂടുള്ള ലായനിയിൽ കായ്കൾ വീണ്ടും ഇട്ടു വയ്ക്കാം. പഞ്ചസാര ലായനിയുടെ വീര്യം കുറയുന്നതിനനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കണം. ഒരു കിലോ ഗ്രാം പഞ്ചസാര ഉപയോഗിച്ച് കഴിയുമ്പോൾ കായ്കൾ ലായനിയിൽ നിന്നും മാറ്റി അതിൽ ഒരു ഗ്രാം സിട്രിക് ആസിഡ് കൂടി ചേർത്ത് തിളപ്പിക്കുക. ചെറുചൂടോടെ ഈ ലായനിയിൽ വീണ്ടും പഴങ്ങൾ ഇട്ടു വയ്ക്കാം. ഒരാഴ്ചവരെ പഴങ്ങൾ ലായനിയിൽ സൂക്ഷിക്കണം. വേണ്ടത്ര നിറവും സ്വാദും ആയി കഴിഞ്ഞാൽ പഴങ്ങൾ സിറപ്പിൽ നിന്നും വൃത്തിയുള്ള സ്ഫടിക ഭരണിയിലേക്ക് മാറ്റി സൂക്ഷിക്കാം.

Share143TweetSendShare
Previous Post

ഭക്ഷ്യ സംസ്‌കരണ – മൂല്യ വര്‍ദ്ധിത മേഖലയിൽ സംരംഭങ്ങൾ ഇനി വേഗത്തിൽ തുടങ്ങാം

Next Post

വീട്ടിലെ ജൈവകൃഷിയിടത്തില്‍ നിന്ന് മോഹന്‍ലാല്‍

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

വീട്ടിലെ ജൈവകൃഷിയിടത്തില്‍ നിന്ന് മോഹന്‍ലാല്‍

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies