ഭാഗ്യ മത്സ്യം എന്നറിയപ്പെടുന്ന അരോണ മത്സ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് മട്ടാഞ്ചേരി സ്വദേശി ഗിയാസ് സേട്ടിന്റെ കൈവശം. ആനന്ദവും ആദായം ഒരുപോലെ നൽകുന്ന ഒരു മേഖലയാണ് അരോണ മത്സ്യങ്ങളുടെ വിപണനം എന്ന അദ്ദേഹം പറയുന്നു. ലോകത്ത് വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒട്ടുമിക്ക അരോണ മത്സ്യങ്ങളുടെ ശേഖരം ഇവിടെയുണ്ട്. 8500 മുതൽ 1,00,000 ലധികം വിലവരുന്ന മത്സ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വിലയിൽ മുൻപന്തിയിലുള്ള ചില്ലി റെഡ്, സൂപ്പർ റെഡ്, ഗ്രീൻ അരോണ, ആൽബിനോ അങ്ങനെ പോകുന്നു ഇവിടെത്തെ അരോണ വൈവിധ്യം. ഏഷ്യൻ അരോണകളുടെ ബ്രീഡിങ് ഇന്ത്യയിൽ സാധ്യമല്ലാത്തതിനാൽ മലേഷ്യ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇവിടേക്ക് മീനുകളെ എത്തിക്കുന്നത്. വിൽപ്പന മാത്രമല്ല മത്സ്യങ്ങൾക്ക് വേണ്ടി വരുന്ന സർജറിയും ഗിയാസ് സേട്ട് ഇവിടെ ചെയ്യുന്നു.
Discussion about this post