മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെക്കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിലെ ആദ്യത്തെ പക്ഷിമൃഗാദികൾക്ക് വേണ്ടിയുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?. അതെ പറഞ്ഞുവരുന്നത് ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലെ ഡോ.റാണി മരിയ തോമസ് സാരഥ്യം വഹിക്കുന്ന സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റലിൽ കുറിച്ചാണ്. ഐ സി യും, ഓപ്പറേഷൻ തീയേറ്ററും അടക്കം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്പിറ്റൽ ആണ് ഇത്. ഒരു ആശുപത്രിയുടെ മാതൃകയിൽ അല്ല ഇത് പടുത്തുയർത്തിയിരിക്കുന്നത്. അല്പം പച്ചപ്പും, ഡോക്ടർക്ക് ഏറെ പ്രിയപ്പെട്ട അരുമകളായ പക്ഷികളും മൃഗങ്ങളുമെല്ലാം കാണപ്പെടുന്ന ഒരിടമാണ് ഇത്. തികച്ചും പ്രശാന്തസുന്ദരമായ അന്തരീക്ഷം…
Discussion about this post