കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പരാതിപ്പെടുന്നവർ കാണേണ്ട ഒരു കാഴ്ചയാണ് ചങ്ങനാശ്ശേരിയിലെ അനിത കാസിമിൻറെ മട്ടുപ്പാവ്. ഒട്ടുമിക്ക പച്ചക്കറികളും വിളഞ്ഞുനിൽക്കുന്ന അതിമനോഹര കാഴ്ച ഇവിടെ വന്നാൽ നിങ്ങൾക്ക് കാണാം. മനസ്സുവെച്ചാൽ എല്ലാവർക്കും വീട്ടിലേക്ക് ഉള്ളത് വീട്ടുവളപ്പിലോ, മുറ്റത്തോ മട്ടുപ്പാവിലോ വിളയിച്ചു എടുക്കാമെന്ന് ഈ വീട്ടമ്മ പറയുന്നു. വീട് ഉൾപ്പെടെയുള്ള 6 സെൻറ് സ്ഥലത്ത് ചിട്ടയായി തന്നെ ഇവിടെ കൃഷി ചെയ്യുന്നു. 10 ഗ്രോബാഗിൽ തുടങ്ങിയ കൃഷി ഇന്ന് 400 ഗ്രോബാഗിൽ വരെ എത്തിനിൽക്കുകയാണ്…
Discussion about this post