ലോക്ക്ഡൗൺ മൂലം വായ്പകളുടെ മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31 വരെ നീട്ടിയത് പരിഗണിച്ച് കൃഷി വായ്പകളുടെ പലിശ സബ്സിഡി ആനുകൂല്യവും ആഗസ്റ്റ് 31 വരെയാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 1നും ആഗസ്റ്റ് 31നും ഇടയിലാണ് വായ്പ കാലാവധി അവസാനിക്കുന്നതെങ്കിൽ ആഗസ്റ്റ് 31 ന് മുൻപ് തിരിച്ചടച്ചാൽ മതി.9% പലിശയുള്ള വായ്പയ്ക്ക് 5% പലിശ സബ്സിഡി ലഭിക്കും എന്നതാണ് മെച്ചം. അതായത് 4% പലിശ അടച്ചാൽ മതിയാകും.
മൃഗസംരക്ഷണം, പാലുൽപാദനം, മൽസ്യ കൃഷി
എന്നി മേഖലകളിലായി വായ്പ എടുത്തവർക്കും ഇൗ ആനുകൂല്യം കിട്ടും.
കൂടാതെ 2020 ജൂൺ 1നും 2021 മാർച്ച് 30 നും ഇടയ്ക്ക് സ്വർണ പണയ വായ്പ പൂർത്തിയാക്കുന്ന , കിസാൻ ക്രെഡിറ്റ് കാർഡിലേക്ക് മാറുകയോ തിരിച്ചടയ്ക്കുകയോ ചെയ്യുന്നവർക്കാണ് സബ്സിഡി ലഭിക്കുക.
Discussion about this post