നമ്മുടെ മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രകൃതിയെ ഒരു കണ്ണാടി കൂട്ടിനുള്ളിൽ ഒരുക്കുന്ന രീതിയാണ് ടെറേറിയം. രണ്ട് രീതിയിൽ ചില്ലു കുപ്പിക്കുള്ളിൽ പൂന്തോട്ടം ഒരുക്കാം. തുറന്ന ചില്ല കൂട്ടിനുള്ളിൽ ഒരു കൊച്ചു ഗാർഡൻ സെറ്റ് ചെയ്താൽ അതിനെ ഓപ്പൺ ടെറേറിയം എന്നും, വായു കടക്കാതെ കുപ്പിക്കുള്ളിൽ ഒരുക്കുന്ന ടെറേറിയത്തെ ക്ലോസ്ഡ് ടെറേറിയം എന്നും പറയാറുണ്ട്.
ഈ ക്ലോസഡ് ടെറേറിയം വില്പനയിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്ന ഒരാളാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ജിൻസി. ഇത്തരം ക്ലോസ്ഡ് ടെറേറിയങ്ങൾ ഏറെക്കാലം അധിക പരിചരണം ഇല്ലാതെ വളർത്താം എന്നതുകൊണ്ടും, ഇൻറീരിയർ ഡിസൈനുകളിൽ കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നത് കൊണ്ടും ജിൻസിയുടെ ക്ലോസ്ഡ് ടെറേറിയങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ആവശ്യക്കാരിൽ സെലിബ്രിറ്റികൾ വരെ ഉണ്ടെന്നും ജിൻസി പറയുന്നു. കോവിഡ് കാലഘട്ടത്തിലാണ് ജിൻസി ഈ മേഖലയിലേക്ക് തിരിയുന്നത്. സൗദിയിലെ നഴ്സിംഗ് ജോലി വിട്ട് ഈ മേഖലയിലേക്ക് തിരിയുമ്പോൾ ആദ്യം ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും, ഇന്ന് ഇത് ജിൻസിക്ക് ഏറെ വരുമാനം നൽകുന്നതാണ്. 30,000 വില വരുന്ന ടെറിയറിയങ്ങൾ വരെ ജിൻസിയുടെ കൈവശം ഇപ്പോഴുണ്ട്
Discussion about this post