പത്തനംതിട്ട ചുങ്കപ്പാറ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണവിപണി കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ ആരംഭിച്ചു.ചുങ്കപ്പാറ,കോട്ടാങ്ങല്‍ എന്നിവിടങ്ങളിലാണ് വിപണി ആരംഭിച്ചത്.ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്,ഗ്രാമപഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്,ബീനാമാത്യു,തേജസ് കുബിളുവേലില്,ജെസീനാ സിറാജ്,നജീബ് കോട്ടാങ്ങല്‍,ഷാനവാസ് ഖാന്,എം.എം അന്‍സാരി,പി.പി സോമന്,കൊച്ചുമോന് വടക്കേല്‍,സിറാജുദീന്‍,ഇല്യാസ് പേഴുംകാട്ടില്‍,ലിജോ വാളനാംകുഴിയില്‍,കെ.പി ജോസഫ്,ബി.കെ സുധാമണി,എന്‍.എ അജിമോള്‍,ആഷ്നാ ഇല്യാസ്,വിജയകുമാരി തുരുത്തിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.സര്‍ക്കാരിന്റെ സബ്സിഡി സാധനങ്ങളുള്‍പ്പെടെ 29 ഇനം സാധനങ്ങള്‍ വിപണിയില്‍ ലഭിക്കും.
Discussion about this post