ഒത്തിരി ആരാധകരുള്ള സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്ന ഈ വീട് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും.എം സി റോഡിൽ കൂത്താട്ടുകുളം – മൂവാറ്റുപുഴ റൂട്ടിലാണ് ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ അതി മനോഹര തറവാട് വീട്.ഈ വഴിയിലൂടെ പോകുന്ന ആരുടെയും ആകർഷണ കേന്ദ്രമാണ് ഈ വീട്.
വീട്ടിനുള്ളിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചകളോ വാക്കുകൾക്കതീതമാണ്. പഴമയുടെ പ്രൗഡിയും ലാൻഡ്സ്കേപ്പിന്റെ സൗന്ദര്യം കൂടി ആയപ്പോൾ ഈ വീടിൻറെ ഭംഗി പറഞ്ഞാലും തീരില്ല.കൂത്താട്ടുകുളം കരിമ്പനയിലെ കുഴിയേലിൽ തറവാടിന് 70 വർഷത്തിലേറെ പഴക്കമുണ്ട്.വീട്ടിലേക്ക് കയറി വരുമ്പോൾ കാണുന്ന ഈ ഇരുമ്പ് പാലത്തിനും 70 വർഷത്തിലേറെ പഴക്കമുണ്ട്.
Discussion about this post