പെരിയാറിന്റെ കളരാവത്തിന് കാതോർത്ത് തേക്കടിയുടെ വന സൗന്ദര്യം ആസ്വദിച്ച് ഈ ആറിന്റെ തീരത്ത് ഒരു പച്ചത്തുരുത്ത് ഉണ്ട്. ജീവിത പ്രാരാബ്ദങ്ങളെ കൃഷിയിലൂടെ അതിജീവിച്ച കർഷക തിലകം ബിൻസി ജെയിംസ് എന്ന വീട്ടമ്മ പടുത്തുയർത്തിയതാണ് ഈ ജൈവ തുരുത്ത്. ഈ മണ്ണിൽ വിളയാത്തതായ പച്ചക്കറികൾ ഒന്നും തന്നെയില്ല. മഴ മറ സംവിധാനത്തിൽ തുടുത്തു നിൽക്കുന്ന ആപ്പിൾ തക്കാളികളും,ജൈവ വേലികളിൽ വിളവെടുപ്പ് കാത്തുനിൽക്കുന്ന കുക്കുമ്പർ കൃഷിയും പ്രകൃതിയുടെ സൗന്ദര്യത്തെ ആവോളം ആവാഹിച്ചെടുത്തിരിക്കുകയാണ് ഇവിടെ.
Discussion about this post