സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കൃഷിയെ ജീവിതത്തിൻറെ ഭാഗമാക്കിയ വ്യക്തിയാണ് ചേർത്തല സ്വദേശി ഗോപി. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങി വിശ്രമജീവിതം നയിക്കുമ്പോഴാണ് കൃഷി എന്ന ആശയം മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. തെങ്ങുകൃഷിയോടാണ് ഈ കർഷകന് കൂടുതൽ പ്രിയം. മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങുകളിൽ നിന്നാണ് അദ്ദേഹം ആദായ വിളവെടുപ്പ് നടത്തുന്നത്.കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ ഇതിൽ നിന്നും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ജീവിതത്തിന് കൂടുതൽ ആനന്ദം പകരുന്നതെന്ന് ഈ കർഷകൻ പറയുന്നു. ചിട്ടയായ പരിപാലന മുറകൾ അവലംബിച്ചാൽ ഏത് കൃഷിയും ലാഭകരമാവുമെന്ന് ഈ കർഷകൻ അഭിപ്രായപ്പെടുന്നു.
Discussion about this post