ഇടവിളയായി വളര്‍ത്താം. പരിചരണത്തിന്റെ ആവശ്യമില്ല. പന്നിയും കുരങ്ങും നശിപ്പിക്കുമെന്ന പേടിയും വേണ്ട. കോലിഞ്ചിയുടെ ഈ പ്രത്യേകതകള്‍ കൊണ്ടാണ് പത്തനംതിട്ട പെരുമ്പെട്ടിയിലെ കര്‍ഷകനായ കൊട്ടാരത്തില്‍ സോമേട്ടന് കോലിഞ്ചി കൃഷി ആരംഭിച്ചത്. പ്രതീക്ഷയെന്തായാലും വെറുതെയായില്ല.
മൂന്നേക്കര്‍ റബ്ബര്‍ തോട്ടത്തിലെ ഇടവിള കൃഷിയില്‍ നിന്ന് 10 ടണ്ണില്‍ കൂടുതല്‍ വിളവാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
റബ്ബര്‍ തോട്ടത്തിലെ കോലിഞ്ചി കൃഷി കൂടാതെ അരയേക്കറോളം സ്ഥലത്ത് വാഴയും ജാതിയും പച്ചക്കറിയുമെല്ലാം ഇദ്ദേഹവും ഭാര്യ രാധാമണിയും ചേര്‍ന്ന് കൃഷി ചെയ്യുന്നുണ്ട്.
Discussion about this post