രണ്ട് വര്‍ഷം മുന്‍പ് കണ്ട യൂട്യൂബ് വിഡിയോയില്‍ നിന്നാണ് ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നതിനെ കുറിച്ച് വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയിലെ അപര്‍ണേഷ് അറിയുന്നത്. അതൊന്ന് പരീക്ഷിച്ച് നോക്കണമെന്നായി പിന്നെ. അച്ഛന്‍ പ്രദീപിനോടും അമ്മ പ്രസീലയോടും ആഗ്രഹം പറഞ്ഞപ്പോള്‍ അവരും ഫുള്‍ സപ്പോര്‍ട്ട്.
അങ്ങനെ 1700 രൂപ മുതല്‍മുടക്കില്‍ മലപ്പുറത്ത് നിന്ന് ഓണ്‍ലൈനായി ഇന്‍ക്യുബേറ്റര്‍ എത്തിച്ചു. ആദ്യഘട്ടത്തില്‍ വെറും ഹോബിയായിരുന്നെങ്കിലും പിന്നീടത് വരുമാനമാര്‍ഗമായി. ഇപ്പോള്‍ മാസം പതിനായിരം രൂപയ്ക്കടുത്ത് ഈ പത്താംക്ലാസുകാരന്‍ കോഴിക്കുഞ്ഞ് വില്‍പനയിലൂടെ സമ്പാദിക്കുന്നുണ്ട്.
ഒരുമാസം 60 മുട്ടകളാണ് വിരിയിക്കാനായി ഇന്‍ക്യുബേറ്ററില്‍ വയ്ക്കുന്നത്.
Discussion about this post