പശുവളര്‍ത്തലിലും വെറ്റില കൃഷിയിലും ഒരുപോലെ തിളങ്ങുകയാണ് ആലപ്പുഴ ചേര്‍ത്തല ചെറുവാരണം സ്വദേശി അമ്മിണി അമ്മയും കുടുംബവും.
പാരമ്പര്യമായി ലഭിച്ച കൃഷി വൈദഗ്ധ്യം ജീവിതമാര്‍ഗമാക്കി മാറ്റുകയായിരുന്നു ഇവര്‍.
പശുവാണ് ഈ കുടുംബത്തിന്റെ പ്രധാന ജീവിത മാര്‍ഗം . 40 വര്‍ഷം മുന്‍പ് ഒരു പശുവില്‍ തുടങ്ങി ഇപ്പോള്‍ 16 പശുക്കളിലെത്തി നില്‍ക്കുന്നു.
.പ്രായം എഴുപത്തിയഞ്ചിലെത്തിയെങ്കിലും അമ്മിണി അമ്മ എല്ലാ കാര്യങ്ങളിലും സജീവമാണ്.
പശുവിനെ കറക്കുന്നതും തീറ്റി നല്‍കുന്നതുമെല്ലാം മകന്‍ ഉമേഷാണ്്.
കുടുംബത്തിന്റെ കാര്‍ഷിക പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ചെറുമകനും
പശുപരിചരണത്തില്‍ വിദഗ്ധനാണ്
ചെറുവാരണത്തെ അറിയപ്പെടുന്ന ക്ഷീരകര്‍ഷക കുടുംബം വെറ്റില കൃഷിയിലും കൈവച്ചു.പാരമ്പര്യമായി ലഭിച്ച നാട്ടുവൈദ്യ കൂട്ടുകളും അമ്മിണിയമ്മയുടെ പക്കലുണ്ട്. മൈഗ്രേന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പച്ചമരുന്ന് ചികിത്സ വശമുണ്ടെങ്കിലും അതൊരു ബിസിനസാക്കി മാറ്റിയിട്ടില്ല ഇതുവരെ . പച്ചമരുന്നിനെ കുറിച്ച് കേട്ടും അറിഞ്ഞും വീട്ടിലെത്തുന്നവരെ പക്ഷെ ഈ അമ്മ നിരാശരാക്കാറുമില്ല
Discussion about this post