ഒരു കാലത്ത് ആലപ്പുഴയുടെ ജീവതാളമായിരുന്നു കയർ വ്യവസായം. അക്കാലത്ത് തൊണ്ട് ഒതുക്കി കയറാക്കി ജീവിതം കരുപ്പിടിപ്പിച്ചെടുത്തവരാണ് ഈ അമ്മമാർ. കയർ പിരിച്ചെടുത്ത് കുടുംബം നോക്കിയ ചേർത്തലയിലെ കരുത്തുറ്റ പെണ്ണുങ്ങൾ. ഓമനയും ശ്യാമളയും.
പ്രായം 70 പിന്നിട്ടിട്ടും ഇവർ അധ്വാനം തുടരുന്നു. ജോലി ചെയ്യുന്നതാണ് മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
Discussion about this post