ചേര്‍ത്തല സ്വദേശിനി പ്രീതിക്ക് പുതിയ വീട്് വച്ച മുതലുള്ള ആഗ്രഹമായിരുന്നു മികച്ചൊരു ഹോം ഗാര്‍ഡന്‍ ഒരുക്കുക എന്നത്.
നഴ്സിംഗ് ജോലി തിരക്കിനിടെ ഒരുക്കിയെടുത്ത ബാല്‍ക്കണിയിലെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ മാത്രമായിരുന്നു ആദ്യം.
എന്നാല്‍ ജോലി വിടേണ്ട സാഹചര്യമുണ്ടായതോടെ പ്രീതി ഗാര്‍ഡനിംഗ് വിപുലമാക്കി.
ചെടികള്‍ ഒരു വരുമാനമാര്‍ഗമാക്കി മാറ്റിയെടുത്തു. പുതിയ വെറൈറ്റികള്‍ സ്വന്തമാക്കാനുള്ള പണം
കണ്ടെത്തുകയാണ് ചെടി വില്‍പനയുടെ പ്രധാനലക്ഷ്യം.
ഇന്‍ഡോര്‍ ചെടികളുടേയും ജല സസ്യങ്ങളുടേയും വലിയ കളക്ഷന്‍ തന്നെയുണ്ട് പ്രീതിയുടെ കൈവശം.
ഹാഗിംഗ് പ്ലാന്റുകളിലെ വെറൈറ്റികളും ഏറെയുണ്ട്. എപ്പീഷ്യ പ്ലാന്റുകളുടെ മുപ്പതോളം വെറൈറ്റികളാണ് ഇവിടെയുള്ളത്.
പുതിയ ചെടികളിലേറെയും ഓണ്‍ലൈന്‍ വഴിയാണ് പ്രീതി വാങ്ങാറുള്ളത്. വില്‍പനയും ഇങ്ങനെ തന്നെ.
കുറച്ച് സമയം മാറ്റിവയ്ക്കാനുള്ള വീട്ടമ്മമാര്‍ക്കെല്ലാം ഹോം ഗാര്‍ഡന്‍ വരുമാനമാര്‍ഗമാക്കി മാറ്റാനാകുമെന്ന് പ്രീതി പറയുന്നു.
റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പാര്‍ഥസാരഥിയാണ് പ്രീതിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത്.
കുരുമുളക്, ജാതി തുടങ്ങിയവ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗും ചെയ്യുന്നതില്‍ വിദഗ്ധനാണ് പാര്‍ഥസാരഥി.
Discussion about this post