കരിമ്പ് കൃഷിയിലും ശര്‍ക്കര നിര്‍മ്മാണത്തിലും ഏറെ പ്രസിദ്ധമായിരുന്നു കോട്ടയം ജില്ലയിലെ കിടങ്ങൂരും പരിസര പ്രദേശങ്ങളും. ഉല്‍പ്പാദനച്ചിലവ് ഏറിയതോടെ പലരും ഈ മേഖല ഉപേക്ഷിച്ചെങ്കിലും ആറ് വര്‍ഷമായി കരിമ്പ് കൃഷിയും നാടന്‍ ശര്‍ക്കര നിര്‍മ്മാണവും വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് റിട്ട.അധ്യാപകനായ ജോസ് കുഞ്ചറക്കാട്ടില്‍. മായം ചേര്‍ക്കാതെ ശുദ്ധമായി നിര്‍മ്മിക്കുന്ന ഇവിടത്തെ നാടന്‍ ശര്‍ക്കരയ്ക്ക് ഏറെ ഡിമാന്റുണ്ട്.
24 ഏക്കറോളം സ്ഥലത്താണ് ഇവിടത്തെ കരിമ്പ് കൃഷി. വര്‍ഷം മുഴുവനും ശര്‍ക്കര നിര്‍മ്മാണവും ഇവിടെ നടക്കുന്നുണ്ട്. ദിവസേന 400 കിലോയോളം ശര്‍ക്കര രണ്ട് യൂണിറ്റുകളിലായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അറുമാനൂരിലും ചേര്‍പ്പുങ്കലിലുമായി 2 ശര്‍ക്കര നിര്‍മ്മാണ യൂണിറ്റുകളാണ് ഇദ്ദേഹത്തിനുള്ളത്. അയര്‍ക്കുന്നം സെന്റ്. സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കരിമ്പ് കൃഷിയിലും ശര്‍ക്കര നിര്‍മ്മാണത്തിലും ചെറുപ്പകാലം മുതല്‍ സജീവമായിരുന്നു.
27 വര്‍ഷത്തെ സര്‍വീസിന് ശേഷം റിട്ടയര്‍ ചെയ്ത ഇദ്ദേഹം, ശുദ്ധമായ ശര്‍ക്കര ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ആറ് വര്‍ഷം മുമ്പ് കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞത്. ഉയര്‍ന്ന ഉല്‍പ്പാദനച്ചിലവും വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യതക്കുറവുമാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി എന്നാണ് ഇദ്ദേഹം പറയുന്നത്.
Discussion about this post