അലങ്കാരച്ചെടിയും പച്ചക്കറികളും മറ്റ് ഔഷധസസ്യങ്ങളും അടങ്ങുന്ന പച്ചപ്പ്. അതും വെറും മൂന്നര സെന്റ് സ്ഥലത്ത്. ചുവരില്‍ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ചിരട്ടയിലും തൊണ്ടിലും മറ്റ് പാഴ് വസ്തുക്കളിലും തീര്‍ത്ത പലവിധ രൂപങ്ങള്‍
രക്തക്കുഴലിലെ ബ്ലോക്കിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന ബാബുച്ചേട്ടന്റെ ക്രിയേറ്റിവിറ്റിയാണിവിടം മുഴുവന്‍. ഒറ്റനോട്ടത്തില്‍ ഒരു ഹരിതവനമാണെന്ന് തോന്നുന്ന ഇവിടം ഇന്ന് കിളികളുടെയും ചിത്രശലഭങ്ങളുടെയും വിഹാരകേന്ദ്രം കൂടിയാണ്.
ലോക്ഡൗണ്‍ കൂടി ആരംഭിച്ചതോടെ ഭാര്യ ജമീലയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം ബാബുച്ചേട്ടനൊപ്പം ഈ പൂന്തോട്ടത്തില്‍ സജീവമാണ്. പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ബാബുച്ചേട്ടന്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണ്.
Discussion about this post