ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി നല്ലൊരു മൃഗസ്‌നേഹിയാണ്. വിവിധ ബ്രീഡുകളിലുള്ള വളര്‍ത്തുനായ്ക്കളും, കരിങ്കോഴി കൃഷിയുമെല്ലാമുള്ള ധോണിയുടെ ഫാം ഹൗസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയൊരു അതിഥിയെത്തി. ഒരു കുതിര. പേര് ചേതക്. ധോണി കുതിരയെ താലോലിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
View this post on Instagram
ഇനി, ധോണിയുടെ ഫാം ഹൗസ് വിശേഷങ്ങള്‍ നോക്കാം. അത്യാഢംബരത്തോടെയുള്ള ഒരു ഫാം ഹൗസാണിത്. റാഞ്ചി സര്‍ക്കുലര്‍ റോഡിലാണ് ഏഴ് ഏക്കറോളമുള്ള ഫാം സ്ഥിതി ചെയ്യുന്നത്. പുതുതായി എത്തിയ ചേതക് എന്ന കുതിരയ്ക്ക് പുറമെ വളര്‍ത്തുനായ്ക്കളായ സാം എന്ന ബെല്‍ജിയന്‍ മലിനോയിസും ലില്ലി, ഗബ്ബാര്‍ എന്ന പേരുകളുള്ള വൈറ്റ് ഹസ്‌കികളും സോയ എന്ന ഡച്ച് ഷെപ്പേര്‍ഡുമാണ് ഈ ഫാം ഹൗസിലുള്ളത്.
മൂന്ന് വര്‍ഷം കൊണ്ടാണ് ഈ ഫാംഹൗസ് പണികഴിപ്പിച്ചത്. 2017ലാണ് ഫാം ഹൗസിന്റെ പണി പൂര്‍ത്തിയായത്. കൈലഷ്പതിയെന്നാണ് ഫാം ഹൗസിന്റെ പേര്.
ജിംനാഷ്യം, സ്വിമ്മിംഗ് പൂള്‍, പുല്‍ത്തകിടിയാല്‍ ഒരുക്കിയ വിശാലമായ ഉദ്യാനം എന്നിവയും ഈ ഫാം ഹൗസിന്റെ പ്രത്യേകതയാണ്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന രീതിയിലാണ് ഫാം ഹൗസിന്റെ നിര്‍മ്മാണം. നിറയെ മരങ്ങളും വ്യത്യസ്തങ്ങളായ പൂക്കളും ഉദ്യാനത്തെ അതിമനോഹരമാക്കുന്നു.
ഇതിന് പുറമെ പച്ചക്കറി, പഴം കൃഷിയും ഈ ഫാം ഹൗസില്‍ സജീവമാണ്. വലിയ തോതില്‍ തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തി താരങ്ങള്‍ മടങ്ങിയതോടെയാണ് ചെന്നൈയില്‍ നിന്ന് ധോണി റാഞ്ചിയിലെ ഫാം ഹൗസിലെത്തിയത്. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം ഫാം ഹൗസിലെ ഓരോ മനോഹരമായ നിമിഷവും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.
Discussion about this post