ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ?. കൃഷി രീതികൾ , വള പ്രയോഗം ,കീട നിയന്ത്രണം തുടങ്ങിയവ വിശദികരിക്കുന്നു. മികച്ച പച്ചക്കറി കർഷകനുള്ള കേരള സംസ്ഥാന ഹരിത മിത്ര പുരസ്‌കാര ജേതാവ് പാസ്റ്റർ ജേക്കബ് ജോസഫ് (മാനേജിങ് ട്രസ്റ്റി ,ഗിൽഗാൽ ആശ്വാസസഭവൻ ,ഇരവിപേരൂർ ).
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 350ഓളം അശരണര്‍ക്ക് ശുദ്ധമായ ഭക്ഷണം ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് പത്തനംതിട്ട ഇരവിപേരൂരിലെ ഗില്‍ഗാല്‍ ആശ്വാസ ഭവന്‍ സാരഥിയായ പാസ്റ്റര്‍ ജേക്കബ് ജോസഫ് സ്ഥാപനത്തോട് അനുബന്ധിച്ച് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇന്ന് ആ കൃഷി വളര്‍ന്ന് 30 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചപ്പോള്‍ ഇദ്ദേഹത്തെ തേടിയെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‌കാരമാണ്.
ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ ഏകദേശം എല്ലാതരം പച്ചക്കറികളും ഇവിടെ വിളയിക്കുന്നുണ്ട്. വിശാലമായ ഒരു മഴമറയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post