സംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ കൃഷിഭവന്‍ അധികൃതരെ അറിയിക്കാ. നഷ്ടപരിഹാരത്തിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.
കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കര്‍ഷകര്‍ ആദ്യമായി AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/cropinsurance എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി താഴെ പറയുന്ന യൂട്യൂബ് ലിങ്കില്‍ കാണാം.
https://youtu.be/PwW6_hDvriY
വിളകള്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകം AIMS പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളില്‍ ഇതേ വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ പരമാവധി ഈ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ് . കാര്‍ഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുടെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
AIMS പോര്‍ട്ടലില്‍ നിലവില്‍ ലഭ്യമാകുന്ന സേവനങ്ങള്‍:
1.കര്‍ഷകര്‍ക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനായി വെബ് പോര്‍ട്ടലില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
2.സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളിയാകാന്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.
3.സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പോര്‍ട്ടല്‍ വഴി ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, രോഗകീടബാധ എന്നിവ മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം.
4.പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.
5.പ്രകൃതിക്ഷോഭം നടന്ന വിവരം ഉടനടി തന്നെ കൃഷിഭവനെ അറിയിക്കാം.
6.നെല്‍കൃഷിയ്ക്കു യോഗ്യമായ നിലത്തിന്റെ ഉടമകള്‍ക്കുള്ള റോയല്‍റ്റി ആനുകൂല്യത്തിനായി അപേക്ഷിക്കാം
7.പോര്‍ട്ടല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വഴിയോ നിങ്ങളുടെ കൃഷിഭവനിലോ ബന്ധപ്പെടാവുന്നതാണ്.
Discussion about this post