കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ സദേശിയായ ബോബൻ തോമസും കുടുംബവം 2008 ലാണ് ഓസ്‌ട്രേലിയിലെ സിഡ്‌നിയിൽ എത്തുന്നത് .ചെറുപ്പം മുതൽ കൃഷിയോട് താല്പര്യം ഉണ്ടായിരുന്ന ബോബൻ 2010 ൽ ഓസ്‌ട്രേലയിൽ സ്വന്തമായി ഒരു വീട് നിർമിച്ചപ്പോളും കൃഷി ക്കു വേണ്ടി സ്ഥലം മാറ്റി വച്ചിരുന്നു അങ്ങനെ 2010 മുതൽ ആരംഭിച്ചതാണ് കൃഷി .ജോലിക്കിടയിലെ ഒഴിവു സമയമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത് .ലോക്ക് ഡൌൺ സമയത്തു സോഷ്യൽ മീഡിയയിലൂടെ ബോബന്റെ കൃഷിയെ കുറിച്ച് അറിഞ്ഞാണ് ഓസ്‌ട്രേലിയിലുള മലയാളികൾ ഉൾപ്പെടെ ഉള്ളവർ ഈ കൃഷി തോട്ടം കാണാനും കൃഷി അറിവുകൾ നേടാനും ഇവിടെ എത്തിയത് .ഇപ്പോൾ മലയാളികൾ മാത്രം അല്ലാ മറ്റു പ്രവാസി ഇന്ത്യക്കാരും ,തദ്ദേശീയരായ ആളുകളും ബോബനെ തേടി എത്തുന്നു .
ആവശ്യക്കാർ എറിയതോടു കുടി ഇപ്പോൾ വിത്തുകൾ ,തൈകൾ , മണ്ണ് ,പോട്ടിങ് മിശ്രിതം , വളങ്ങൾ തുടങ്ങിയവ ബോബൻ തന്നെ തയ്യാറാക്കി കൊടുക്കുന്നു .ഇത് കൂടാതെ ആവശ്യാനുസരണം ഗാർഡൻ സെറ്റ് ചെയ്തു കൊടുക്കുന്നുണ്ട് .
Discussion about this post