നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുകയാണ്. വയനാട്ടിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ ഫാമിലാണ് ഈ വിചിത്ര സംഭവം. പശുക്കിടാവിന് ‘മിൽമ’ എന്ന് തന്നെ പേരും നൽകിയിരിക്കുകയാണ് ജോസഫ് തോമസ്.
ജനിച്ച് രണ്ടുദിവസത്തിനുശേഷമാണ് മിൽമയുടെ ഈ പ്രത്യേകത ഉടമസ്ഥർ ശ്രദ്ധിക്കുന്നത്. പിന്നീട് “മിൽമ എന്നിൽ എന്നുമുണ്ട്” എന്ന അടിക്കുറിപ്പോടെ മലബാർ മിൽമ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വാർത്ത പങ്കുവെക്കുകയായിരുന്നു.
മിൽമയുടെ ഈ പ്രത്യേകത വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വിവരമറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും അനേകം പേർ മിൽമയെ കാണാനെത്തുന്നുണ്ട്.
Discussion about this post