ആകർഷകമായ പൂക്കളും പശയോട് കൂടിയ തണ്ടുമുള്ള വള്ളിച്ചെടിയാണ് അടപതിയൻ. നാഗവല്ലി, അടകൊടിയൻ എന്നീ പേരുകളിലും അടപതിയൻ അറിയപ്പെടുന്നുണ്ട്. നല്ല ചൂടും മഴയുമുള്ള ഇടങ്ങളിലാണ് അടപതിയൻ സാധാരണയായി കാണപ്പെടുന്നത്. അടപതിയന്റെ വേരുകൾ ധന്വന്തര തൈലം, ബലാരിഷ്ടം മാനസമിത്രവടകം എന്നിങ്ങനെ അനേകം ആയുർവേദ മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. നേത്രരോഗങ്ങൾക്കും ശരീര പോഷണക്കുറവിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള കൂട്ടുകളിലാണ് അടപതിയന്റെ കിഴങ്ങ് ഉപയോഗിക്കുന്നത്. വൃഷണവീക്കം, ചുമ, പുകച്ചിൽ, ആമാശയ വേദന, മലബന്ധം, പനി, തൃദോഷങ്ങൾ എന്നിവയുടെ ചികിത്സക്കും അടപതിയൻ ഉപയോഗിക്കുന്നുണ്ട്
ആഴംകുറഞ്ഞ നീർവാർച്ചയുള്ള മണ്ണിൽ അടപതിയൻ നന്നായി വളരും. വിത്ത് ഉപയോഗിച്ചാണ് വംശവർദ്ധനവ് നടത്തുന്നത്. നാലഞ്ചു മണിക്കൂർ കുതിർത്തശേഷമാണ് വിത്ത് നടേണ്ടത്.അടപതിയന്റെ അത്യുൽപാദനശേഷിയുള്ള ഇനമാണ് ജീവ. ജലസേചന സൗകര്യമുണ്ടെങ്കിൽ ഏതുസമയത്തും അടപതിയൻ വളർത്താം.നട്ട് രണ്ടുവർഷത്തിനുശേഷം നവംബർ-ഡിസംബർ മാസങ്ങളിലാണ് അടപതിയൻ വിളവെടുക്കുന്നത്. 10 സെന്റീമീറ്റർ നീളമുള്ള ചെറിയ കഷ്ണങ്ങളാക്കി കിഴങ്ങ് മുറിച്ചശേഷം വെയിലത്തുണക്കി വിപണനത്തിന് തയ്യാറാക്കാം.
Discussion about this post