കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം ” സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഈ മാസം 20 ന് തുടങ്ങുന്നു . കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്‌സില്‍ ചേരുന്നതിന് ഈ മാസം 19-നകം രജിസ്റ്റര്‍
ചെയ്യേണ്ടതാണ്. 20 ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിശീലനത്തില്‍ ഒന്‍പത് സെഷനുകള്‍ ഉണ്ട് . കെ.എ.യു.MOOC പ്ലാറ്റ്‌ഫോമിലൂടെ ഒരു ദിവസത്തിന്റെ ഏതു സമയത്തും അര മുതല്‍ ഒരു മണിക്കൂര്‍ ഉപയോഗപ്പെടുത്തി പരിശീലനം പൂര്‍ത്തിയാക്കാവുന്നതാണ്. കമ്പ്യൂട്ടര്‍
ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട് ഫോണ്‍) ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 20 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്
Discussion about this post