കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഉള്ളി കൃഷിയിൽ വിളവെടുപ്പിന് ഒരുങ്ങുകയാണ് ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ യുവ കർഷകൻ സുജിത്ത് .
പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച ഉള്ളി കൃഷിയിൽ നല്ല വിജയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കർഷകൻ .ചേർത്തല പ്രത്യാശ കാൻസർ സെന്ററിനോട് ചേർന്നുള്ള 50 സെനറ്റ് പുരയിടത്താണ് ഉള്ളി കൃഷി ആരംഭിച്ചത് .ഉള്ളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സുജിത്ത്
ഏഴു വർഷമായി കൃഷിയിൽ സജീവമായ സുജിത്ത് .വിവിധ ഇനം പച്ചക്കറികൾ ,മൽസ്യം ,കോഴി ,താറാവ് മറ്റ് ഫല വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു
Discussion about this post