പൂക്കളിലെ സുന്ദരി- അതാണ് ബ്രൗണിയ. ഓസ്‌ട്രേലിയക്കാരിയായ ബ്രൗണിയ ഇങ്ങ് കേരളത്തിലും പുഷ്പിക്കുന്നുണ്ട്. പൂവിനുള്ളിലെ പൂക്കളാണ് ബ്രൗണിയയെ വേറിട്ടതാക്കുന്നത്. അശോക ഇനത്തിലുള്ളതാണ് ബ്രൗണിയ.
നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണ് ബ്രൗണിയയുടെ വളര്‍ച്ചയ്ക്ക് അഭികാമ്യം. രണ്ടു ദിവസത്തിനുള്ളില്‍ പൂക്കള്‍ വാടിക്കൊഴിയും. ചെടിയുടെ പാകമായ കായ്കളില്‍നിന്നു ലഭിക്കുന്ന പയര്‍മണി പോലെയുള്ള വിത്തു കിളിര്‍പ്പിച്ച് തൈകള്‍ തയാറാക്കാം. ഇവയുടെ ചെറു കമ്പുകളില്‍ തൊലി മാറ്റി ചാണകപ്പൊടിയും, ചകിരിച്ചോറും ചേര്‍ത്ത മിശ്രിതം പതിവെച്ചു വേരുപിടിപ്പിക്കുകയുമാകാം. വെള്ളക്കെട്ടുള്ള ഭൂമി വളര്‍ത്താന്‍ അഭികാമ്യമല്ല. രണ്ടു-മൂന്നു വര്‍ഷം കൊണ്ട് ഇവ പുഷ്പിച്ചു തുടങ്ങും. കൊമ്പ് കോതി കുട പോലെയുള്ള രൂപം നല്‍കിയാല്‍ ചെടി കാണാന്‍ അഴകേറും.
Discussion about this post