Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വിഷമില്ലാത്ത സുഗന്ധ ഇലകൾ വീട്ടിൽ തന്നെ നട്ടുവളർത്താം

November 23, 2020
in അറിവുകൾ
cooking leaves
2.8k
SHARES
Share on FacebookShare on TwitterWhatsApp

മല്ലി,  പുതിന, കറിവേപ്പ് തുടങ്ങിയവയെല്ലാം നാം സ്ഥിരമായി വീടുകളിൽ ഉപയോഗിക്കുന്നവയാണ്.  ഭക്ഷ്യയോഗ്യമായഭാഗം ഇലകളായതുകൊണ്ട് തന്നെ ഇവ  മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ  നട്ടുവളർത്തുന്നതുതന്നെ. ഗുണമേന്മയുള്ളതും വിഷാംശമില്ലാത്തതുമായ സുഗന്ധ ഇലകൾ കുറഞ്ഞ പരിചരണത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം. അത്തരത്തിൽ സ്ഥലപരിമിതിയിലും വീട്ടിൽ തന്നെ നട്ടുവളർത്താവുന്ന ചില സുഗന്ധവിളകളാണ് രംഭ, ആഫ്രിക്കൻ മല്ലി, മല്ലിയില,  പുതിനയില, കറിവേപപ്പ് എന്നിവ.

 രംഭ

ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേക സുഗന്ധം നൽകാൻ കഴിവുള്ള ഇലച്ചെടിയാണ് രംഭ. ബിരിയാണി അടക്കമുള്ള വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ബിരിയാണിക്കൈത എന്നും പേരുണ്ട്. വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി തന്നെ ഈ സസ്യം നട്ടുവളർത്താം. പൂക്കൈതയോട്  ഏറെ സാമ്യമുണ്ട്. എന്നാൽ രംഭ ഇലയുടെ അരികുകളിൽ പൂക്കൈതയെപ്പോലെ മുള്ളുകളുണ്ടാവില്ല. അഞ്ചടിവരെ ഉയരം വയ്ക്കുന്ന ചെടിയുടെ ഇലകൾ നീളമുള്ളതും തിളക്കമേറിയതുമാണ്. ഇലകളിലെ സൂക്ഷ്മ നാരുകളിൽ അടങ്ങിയിരിക്കുന്ന അസെറ്റൈൽ പൈറോളിൻ എന്ന പദാർത്ഥമാണ് ഇതിന് ഗന്ധം നൽകുന്നത്.  കൂടാതെ മറ്റനേകം ഔഷധഗുണങ്ങളും രംഭയിലക്കുണ്ട്. രംഭയുടെ ചിനപ്പുകൾ നട്ട് വീട്ടുവളപ്പിൽ തന്നെ കുറഞ്ഞ പരിചരണത്തിൽ വളർത്തിയെടുക്കാം. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ ഇടങ്ങളിൽ നടാൻ ശ്രദ്ധിക്കാം.

ആഫ്രിക്കൻ മല്ലി

ഔഷധഗുണങ്ങളുള്ളതും തറയോട് ചേർന്ന് വളരുന്നതുമായ ചെറു സസ്യമാണ് ആഫ്രിക്കൻമല്ലി. കടുത്ത പച്ച നിറത്തിലുള്ള ഇലകൾക്ക് മല്ലിയിലയുടെ അതേ ഗന്ധമാണ്. ഇലക്കൂട്ടത്തിന്റെ  നടുവിൽനിന്ന് പൂങ്കുലകളുണ്ടാകും. ഭാഗികമായി തണലുള്ള ഇടങ്ങളിലും നല്ല വെയിലത്തും ആഫ്രിക്കൻമല്ലി വളർത്താം. ഇലകൾ ശേഖരിക്കാനായി വളർത്തുമ്പോൾ അല്പം തണലുള്ളിടത്ത് നടുന്നതാണ് നല്ലത്. വിത്തുകൾ പാകി മുളപ്പിച്ച് ആഫ്രിക്കൻമല്ലി കൃഷിചെയ്യാം. രണ്ട് മാസം മുതൽ വിളവെടുക്കാനാകും

 മല്ലിയില

കറികളിലും സാലഡിലുമെല്ലാം നാം ധാരാളമായി ഉപയോഗിക്കുന്ന സുഗന്ധ ഇലയാണ് മല്ലിയില. വിത്തുകൾ വാങ്ങി പാകി മുളപ്പിച്ച് മല്ലിയില വളർത്തിയെടുക്കാം. അതല്ലെങ്കിൽ കടകളിൽ വാങ്ങാൻ ലഭിക്കുന്ന പച്ച കൊത്തമല്ലി വെള്ളത്തിൽ കുതിർത്തു പിളർത്തിയെടുത്തതിനുശേഷം പോട്ടിംഗ് മിശ്രിതത്തിൽ പാകിയാൽ മതിയാകും. മല്ലി മുളയ്ക്കാൻ 10 മുതൽ 12 ദിവസം വരെ എടുക്കും. മുളക്കുന്നത് വരെ നന്നായി വെള്ളമൊഴിക്കണം. 25 ദിവസം കൊണ്ട് വിളവെടുക്കാനാകും.

പുതിന

പുതിനയില നാം ധാരാളമായി ഉപയോഗിക്കാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ പുതിന വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാനാകും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന തണ്ടുകൾ കുറച്ചു ദിവസം വെള്ളത്തിൽ ഇട്ടു വെച്ചാൽ അവയിൽനിന്നും വേര് വരുന്നത് കാണാം. ഇത്തരം തണ്ടുകളെ കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയടങ്ങിയ പോട്ടിംഗ് മിശ്രിതത്തിലേക്ക് മാറ്റി നടാം. അല്പം തണൽലുള്ള സ്ഥലത്ത് വളരാൻ ഇഷ്ടപ്പെടുന്ന സസ്യമാണ് പുതിന.

കറിവേപ്പ്

കീടനാശിനിയുടെ അംശം കൂടുതലായി കണ്ടെത്തിയിട്ടുള്ള ഇലകളിൽ ഒന്നാണ് കറിവേപ്പ്. അതുകൊണ്ടുതന്നെ ഇവ വീടുകളിൽ കൃഷി ചെയ്യുന്നതാണ് നല്ലത്. വിത്ത് പാകി മുളപ്പിച്ചും വേര് പൊട്ടി ഉണ്ടാകുന്ന തൈകൾ നട്ടും കറിവേപ്പ് വളർത്താം. ജൂലൈ- ഓഗസ്റ്റ് മാസങ്ങളാണ് വിത്ത് പാകാൻ നല്ലത്. ഒരു വർഷം പ്രായമായ തൈകൾ നടാനായി ഉപയോഗിക്കാം. ജൈവവളം മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ മെയ്‌ -ജൂൺ മാസങ്ങളിൽ കറിവേപ്പ് നടാം. ഒരു മീറ്റർ ഉയരത്തിൽ എത്തുമ്പോൾ അഗ്രം നുള്ളണം. പിന്നീട് വരുന്ന ശാഖകളിൽ നിന്ന് ആറ് ശാഖകൾ നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യാം.

ഇത്തരത്തിലുള്ള കുറഞ്ഞ പരിപാലനമുറകൾ കൊണ്ട് തന്നെ വീട്ടിലേക്ക് ആവശ്യമായ സുഗന്ധ ഇലകൾ നമുക്ക് കൃഷി ചെയ്യാനാകും. ഇവ വീട്ടിൽ തന്നെ നട്ടുവളർത്തുന്നത് ആരോഗ്യം ഉറപ്പുവരുത്തുന്നതിനോടൊപ്പം മാനസിക ഉല്ലാസവും നൽകും.

Share2797TweetSendShare
Previous Post

അഴകിന്റ റാണിയായി ബ്രൗണിയ

Next Post

ഏത് ചെടികള്‍ക്കും പ്രയോഗിക്കാം ഈ കീടനാശിനി

Related Posts

grambu
അറിവുകൾ

ഗ്രാമ്പൂ കൃഷി രീതികൾ

പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്ന ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ
അറിവുകൾ

പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്ന ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ

കറുവപ്പട്ട കൃഷിയും വിളവെടുപ്പ് രീതികളും
അറിവുകൾ

കറുവപ്പട്ട കൃഷിയും വിളവെടുപ്പ് രീതികളും

Next Post
ഏത് ചെടികള്‍ക്കും പ്രയോഗിക്കാം ഈ കീടനാശിനി

ഏത് ചെടികള്‍ക്കും പ്രയോഗിക്കാം ഈ കീടനാശിനി

Discussion about this post

kau mooc

ഓണ്‍ലൈന്‍ പരിശീലന പരിപാടി

പൈനാപ്പിൾ കൃഷി രീതികൾ

പൈനാപ്പിള്‍ 15 രൂപയ്ക്ക് സംഭരിക്കും

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

Gopu Kodungallur

കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ – ഗോപു കൊടുങ്ങല്ലൂര്‍

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

bird flu

പക്ഷി പനി രോഗബാധയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ് പുറപ്പെടിവിക്കുന ജാഗ്രതാ നിർേദശം

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

നാരകമല്ലിത് ….. ബബ്ലൂസ് നാരകം

നാരകമല്ലിത് ….. ബബ്ലൂസ് നാരകം

തണ്ണിമത്തൻ കൃഷിരീതികൾ

തണ്ണിമത്തന്‍ ഇഷ്ടമാണോ ? എങ്കില്‍ നമുക്കും കൃഷി ചെയ്യാം

കാക്കനാട് ജൈവ നാട്ടുചന്ത ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു

കാക്കനാട് ജൈവ നാട്ടുചന്ത ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV