സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാർഷികമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കാർഷിക വ്യവസായ പ്രോത്സാഹനത്തിനുമുള്ള ഇൻകുബേറ്റർ സേവനങ്ങൾക്കുമുള്ള പദ്ധതി. നൂതന സാങ്കേതിക വിദ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം, കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരാധിഷ്ഠിതമായമായ സാങ്കേതിക വികസനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി എസ്. എഫ്. എ. സി നടപ്പിലാക്കുന്നത്. ഇതിനായി അപേക്ഷകൾ ഓൺലൈനായി എസ്.എഫ്.എ.സി യുടെ www.sfackerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471-2742110 എന്ന നമ്പറിൽ ബന്ധപ്പെടുക. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 15 വൈകുന്നേരം 5 മണി വരെയാണ്,
Discussion about this post