Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

അടുക്കളത്തോട്ടങ്ങളിൽ അഗത്തി നട്ട് പിടിപ്പിക്കാം

Agri TV Desk by Agri TV Desk
October 10, 2020
in പച്ചക്കറി കൃഷി
219
SHARES
Share on FacebookShare on TwitterWhatsApp

അനേകം പോഷകഗുണങ്ങൾ ഉള്ള ചെറു വൃക്ഷമാണ് അഗത്തി.അഗത്തിച്ചീരയിൽ മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയോടൊപ്പം വൈറ്റമിൻ എ, സി എന്നീ പോഷകഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ  സമ്പന്നമാണ് അഗത്തിച്ചീര. ഹൃദയാരോഗ്യത്തിനും ഏറെ നല്ലത്.

ചീര എന്ന് വിളിക്കുന്നുണ്ടെങ്കിലും പയറു വർഗ്ഗത്തിൽ പെടുന്ന ഒരു ചെറു വൃക്ഷമാണ് അകത്തി. വെജിറ്റബിൾ ഹമ്മിങ് ബേർഡ് എന്നും അഗത്തിയെ വിളിക്കാറുണ്ട്. അഗസ്ത്യമുനിയുടെ പ്രിയപ്പെട്ട സസ്യമായതിനാൽ അഗസ്തി എന്നും മുനിദ്രുമം എന്നും ഇതിന് പേരുണ്ട് . വളരെ വേഗത്തിൽ വളരുന്ന അഗത്തി,  രുദ്ര മന്ദാരം എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപൈൻസ്, അമേരിക്ക എന്നിവിടങ്ങളിൽ സമൃദ്ധമായി കൃഷിചെയ്തുവരുന്നു.

വൈറ്റമിൻ സി അടങ്ങിയ അഗത്തി ചീര കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് തടയും. വായ്പുണ്ണിന് നാട്ടു മരുന്നായും അഗത്തി ഉപയോഗിക്കാറുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അകത്തി ഇലയും പൂവും ചേരുവയായുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പനി, തലവേദന, ചുമ, വിളർച്ച, മുഴകൾ എന്നിങ്ങനെ അനേകം രോഗങ്ങളുടെ ചികിത്സയ്ക്ക് ആയുർവേദ മരുന്നായി അഗത്തി വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ, അഗത്തി മറവിക്കും മരുന്നാണത്രേ.

ഇനങ്ങൾ

പ്രധാനമായും രണ്ട് അഗത്തി ഇനങ്ങളാണ് കൃഷി ചെയ്തു പോരുന്നത്. വെളുത്ത നിറത്തിലുള്ള പൂക്കളുള്ളവയും ചുവന്ന നിറത്തിലുള്ള പൂക്കളുള്ളവയുമുണ്ട്. ചുവന്ന നിറത്തിലുള്ള പൂക്കൾക്ക് വെളുത്ത നിറത്തിലുള്ള പൂക്കളെക്കാൾ താരതമ്യേന കയ്പ്പ് കൂടുതലാണ്.

 നടീൽ സമയം

മെയ്- ജൂൺ മാസങ്ങളിൽ തവാരണകളിൽ വിത്തുകൾ പാകി മുളപ്പിച്ചും കമ്പുനട്ടും അഗത്തിച്ചീര വളർത്താം. നന്നായി പൊടിഞ്ഞ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും മണലും സമാസമം ചേർത്ത് യോജിപ്പിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. മിശ്രിതം നനച്ചശേഷം വിത്ത് പാകാം.

അഞ്ചു ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. ഒന്നര മാസം പ്രായമാകുമ്പോഴോ എട്ടിലെ പരുവത്തിലോ തൈകൾ പറിച്ചുനടാം. കമ്പ് മുറിച്ച് നട്ട് ഉണ്ടാക്കുന്ന തൈകൾ നന്നായി വേരുപിടിച്ച ശേഷം മാറ്റി നടാം. വിത്തുകൾ പാകുന്നതിന് മുൻപും തൈകൾ പറിച്ചു നടുന്നതിന് മുൻപും ബീജാമൃതമോ സ്യൂഡോമോണാസ് ഫ്ളൂറസൻസോ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നത് പലവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

നടീൽ

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലാണ് അകത്തി നടേണ്ടത്. 60 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ തൈകൾ നടാം. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ ചെടികൾ തമ്മിലും വരികൾ തമ്മിലും നാലു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. അഗത്തിയുടെ നല്ല വിളവിന് ഏറ്റവും ഉത്തമം കറുത്ത പരുത്തി മണ്ണാണ്. എങ്കിലും എല്ലാത്തരം മണ്ണിലും അഗത്തി ഭേദപ്പെട്ട വിളവ് നൽകും.

3 മാസം പ്രായമായ ചെടികളുടെ തലപ്പ് നുള്ളുന്നത് ഇവ കുറ്റിച്ചെടിയായി വളർത്തുന്നതിന് നല്ലതാണ്.

 വളപ്രയോഗം

നല്ല വിളവിന് വളപ്രയോഗം ഗുണം ചെയ്യും. നടുന്നതിനു മുൻപ് കുഴിയിൽ 10 മുതൽ 15 കിലോഗ്രാം വരെ പൊടിച്ച ചാണകവും ഒന്നര കിലോ വേപ്പിൻപിണ്ണാക്കും അരക്കിലോ റോക്ക് ഫോസ്ഫേറ്റും ഒരു കിലോ ചാരവും ചേർത്തുകൊടുക്കാം. എല്ലാവർഷവും ഏപ്രിൽ മെയ് മാസങ്ങളിൽ ഇതേ അളവിൽ വളപ്രയോഗം ആവർത്തിക്കണം. മണ്ണിൽ ജീവാമൃതം പോലെയുള്ള ജൈവ വളങ്ങൾ നൽകുന്നത് മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.

മഴക്കാലത്ത് ചുവട്ടിൽ മണ്ണിട്ട് കൊടുക്കുകയും വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനയ്ക്കുകയും വേണം. രോഗങ്ങളും കീടങ്ങളും തീരെ കുറവുള്ള വളരെയധികം പ്രതിരോധശേഷിയുള്ള വൃക്ഷമാണ് അഗത്തി. ഏറെ പോഷകഗുണമുള്ള അഗത്തി മനുഷ്യന്റെ ആരോഗ്യത്തിനെന്നപോലെ മണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ല സസ്യങ്ങളിലൊന്നാണ്. ആരോഗ്യത്തിനും രോഗപ്രതിരോധശേഷി നേടുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനും അടുക്കളത്തോട്ടങ്ങളിൽ അഗത്തി നട്ടു പിടിപ്പിക്കാം.

Share219TweetSendShare
Previous Post

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കാർഷിക വ്യവസായ ഇൻക്യുബേറ്റർ സേവനങ്ങൾക്കുമുള്ള പദ്ധതി

Next Post

പയർ ചെടികളിലെ പുഴുക്കളും അവയുടെ നിയന്ത്രണമാർഗങ്ങളും

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

പയർ ചെടികളിലെ പുഴുക്കളും അവയുടെ നിയന്ത്രണമാർഗങ്ങളും

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies