മനസ്സിന് ഏറെ സന്തോഷം നൽകുന്ന പുഷ്പമാണ് ലാവൻഡർ. ആകർഷകമായ നിറവും സുഗന്ധവും വാണിജ്യാടിസ്ഥാനത്തിലും ലാവെൻഡറിനെ മൂല്യമുള്ളതാകുന്നു.നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹിച്ചിൻ ലാവൻഡർ ഫാം കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെയെത്തിയാൽ ലാവെൻഡർ പൂക്കളുടെ സുഗന്ധവും ഭംഗിയും ആസ്വദിച്ചങ്ങനെ ഏറെ ദൂരം നടക്കാം. സഞ്ചാരികളുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രിയപ്പെട്ട ഇടമാണിത്. ഹിച്ചിൻ ലാവൻഡർ ഫാമിന്റെ കൂടുതൽ വിശേഷങ്ങളോടൊപ്പം വ്യത്യസ്തമായ അലങ്കാരമത്സ്യങ്ങളുടെ കാഴ്ചകളുമായി ഇംഗ്ലണ്ടിൽ നിന്നും ഷൈനി ബെൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.
Discussion about this post