കോവിഡ് കാലത്ത് വ്യത്യസ്ത വേഷം കൈകാര്യം ചെയ്യുകയാണ് നടന് മോഹന്‍ലാല്‍. ജൈവപച്ചക്കറി കൃഷിയില്‍ സജീവമാണ് താരം. എളമക്കരയിലെ വീടിനോട് ചേര്‍ന്നുള്ള അരയേക്കറോളം സ്ഥലത്താണ് മോഹന്‍ലാലിന്റെ പച്ചക്കറി കൃഷി. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. മോഹന്‍ലാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പച്ചക്കറി തോട്ടത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ചെറിയ രീതിയില്‍ തുടങ്ങിയിരുന്ന പച്ചക്കറി കൃഷി സജീവമായത് ലോക്ഡൗണ്‍ കാലത്താണ്. രണ്ട് മാസം മുമ്പാണ് ചെന്നൈയില്‍ നിന്ന് മോഹന്‍ലാല്‍ കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് മുതല്‍ പച്ചക്കറി കൃഷിയില്‍ സജീവമാണ്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയവ പച്ചക്കറികളെല്ലാം മോഹന്‍ലാലിന്റെ കൃഷിത്തോട്ടത്തിലുണ്ട്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.
നിരവധി താരങ്ങളും സാധാരണക്കാരും ഈ കോവിഡ് കാലം ചെറുതും വലുതമായ രീതിയില്‍ കൃഷിയില്‍ സജീവമായെന്നത് ഈ കെട്ട കാലത്തെ നന്മയായി മാറുന്ന കാഴ്ചയാണ്.
Discussion about this post