”ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു”, പറഞ്ഞിരിക്കുന്നത് ഒരു കര്‍ഷകനൊന്നുമല്ല. ഒരു താരമാണ്. സിനിമാതാരം അനുമോള്‍. ഇന്‍സ്റ്റഗ്രാമില്‍ അനുമോള്‍ പങ്കുവെച്ച ചിത്രവും വരികളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിത്തുവിതയ്ക്കാന്‍ പാടത്ത് നില്ക്കുന്ന ചിത്രമാണ് അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമന്റുകളും നല്‍കിയിരിക്കുന്നത്.
‘വെറുതെ ഒരീസം ഉച്ചയ്ക്ക് …പാടത്ത് പണി ഉള്ളപ്പോ ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയതാ..വീഡിയോയിലുള്ളത് ഉണ്ണിയേട്ടന്, കുഞ്ഞുമോനേട്ടന്, രവിയണ്ണന്’ എന്ന കുറിപ്പോടെ പാടവരമ്പത്തൂടെ മഴക്കാലത്ത് നടക്കുന്ന വീഡിയോയും താരം അടുത്തിടെ പങ്കുവെച്ചിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ ഷൂട്ടിംഗുകളും പ്രോഗ്രാമുകളുമെല്ലാം നിര്‍ത്തിവെച്ചതോടെ ഒട്ടുമിക്ക താരങ്ങളും വീട്ടില്‍ ചെറിയ രീതിയില്‍ പച്ചക്കറി കൃഷിയും മറ്റുമായി സജീവമായിരുന്നു. അടുത്തിടെ ജോജു ജോര്‍ജും തന്റെ വീട്ടിലെ പച്ചക്കറി കൃഷിയുടെയും മറ്റും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. നടി അഹാന കൃഷ്ണ വീട്ടിലെ പഴവര്‍ഗ കൃഷി പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.
Discussion about this post