ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലോക വെറ്ററിനറി ദിന പുരസ്‌കാരം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകത്തിന്. 2500 അമേരിക്കന്‍ ഡോളറും (ഏകദേശം 2 ലക്ഷം രൂപ),സര്‍ട്ടിഫിക്കറ്റും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഷ്യയില്‍ നിന്നും ആദ്യമായാണ് ഒരു അസോസിയേഷന്‍ ഈ നേട്ടം കൈവരിക്കുന്നത്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അസോസിയേഷന് അവാര്‍ഡ് ലഭിക്കുന്നതും ആദ്യമായാണ്.
തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള വെറ്ററിനറി അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ലോക വെറ്ററിനറി അസോസിയേഷന്‍. മുന്‍വര്‍ഷങ്ങളില്‍ അമേരിക്ക, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വെറ്ററിനറി അസ്സോസിയേഷനുകളാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. 2021 ഏപ്രില്‍ മാസം തായ്വാനില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ലോക വെറ്ററിനറി അസോസിയേഷന്‍ കോണ്‍ഗ്രസ് കോവിഡ് ഭീഷണി മൂലം മാറ്റിവച്ചിരുന്നു. അതിനാല്‍ മറ്റൊരു ചടങ്ങില്‍ വച്ചായിരിക്കും പുരസ്‌കാര വിതരണം.
ഈ വര്‍ഷം ലോക വെറ്ററിനറി ദിനത്തോട് അനുബന്ധിച്ച് ഐവിഐ കേരള ഘടകം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി സംരക്ഷണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാറുകള്‍, വിവിധ തരം മത്സരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍, ക്യാമ്പയിനുകള്‍, പഠന ക്‌ളാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ.വി.എ. മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയിരുന്നു സംസ്ഥാന തലത്തില്‍ നടത്തിയ പരിപാടികളുടെ സംഘാടനം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സര്‍വകലാശാല, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പരിപാടികളില്‍ ഭാഗമായി.
2016 ലാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍-കേരള ഘടകം ലോക വെറ്ററിനറി അസോസിയേഷനില്‍ അംഗമാകുന്നത്. 1978ലാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകം സ്ഥാപിതമായത്. ശാസ്ത്ര ജേര്‍ണല്‍, മുഖമാസിക, മൊബൈല്‍ ആപ്പ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ സ്വന്തമായുള്ള രാജ്യത്തെ ഏക വെറ്ററിനറി അസോസിയേഷനാണ് ഐ.വി.എ കേരള.
Discussion about this post