കേരളത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത സഫാവു പഴം കോട്ടയം ജില്ലയിലെ കറുകച്ചാലിലുള്ള ശ്രീ രാജേഷ് കാരാപ്പള്ളിയുടെ തോട്ടത്തിൽ ഫലമണിഞ്ഞപ്പോൾ ഉണ്ടായ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെക്കുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണുന്ന ഫലച്ചെടിയാണ് സഫാവു. ആഫ്രിക്കന്‍ പിയര്‍ എന്നും വെണ്ണപ്പഴം എന്നും ഇത് അറിയപ്പെടുന്നു. ആഫ്രിക്കയില്‍ കോംഗോ, കാമറൂണ്‍, നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളിലാണ് സഫാവു കൂടുതല്‍ കണ്ടുവരുന്നത്. ഇവിടങ്ങളിലെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ഈ പഴം.
സഫാവു വൃക്ഷങ്ങളുടെ പൂക്കാലം ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇവ വളര്‍ത്താന്‍ പരിചരണവും കുറച്ചുമതി. വിത്താണ് നടീല്‍ വസ്തു. വെള്ളക്കെട്ട് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമല്ല. ചെറുകുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് നടാം. ഇടത്തരം തണുപ്പുള്ള പ്രദേശങ്ങളിലും സഫാവു വളരും. ഇടയ്ക്ക് മുകള്‍ നാമ്പ് നുള്ളുന്നത് കൂടുതല്‍ ശാഖകള്‍ വളരാന്‍ സഹായിക്കും.
Discussion about this post