Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

അകത്തളം ഭംഗിയാക്കാം ടെറേറിയമുണ്ടെങ്കില്‍

Agri TV Desk by Agri TV Desk
June 3, 2020
in അറിവുകൾ
89
SHARES
Share on FacebookShare on TwitterWhatsApp

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ട്രെന്‍ഡാണ്. വീടിനുള്ളില്‍ പച്ചപ്പുണ്ടാകുമെന്നത് മാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനര്‍ജിയും പ്രദാനം ചെയ്യാനും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് സാധിക്കുന്നു. ഇന്‍ഡോര്‍ പ്ലാന്റിംഗിന് കുറച്ചുകൂടി ഭംഗി കൂട്ടുന്നതാണ് ടെറേറിയം. ഗ്ലാസ് പാത്രവും വളര്‍ത്താനുള്ള ചെടികളും അലങ്കാര വസ്തുക്കളുമുണ്ടെങ്കില്‍ മനോഹരമായ കുഞ്ഞന്‍പൂന്തോട്ടം വീടിനുള്ളില്‍ ഒരുക്കാമെന്നതാണ് ടെറേറിയത്തിനെ വ്യത്യസ്തമാക്കുന്നത്.

വെളിച്ചമുള്ള സ്ഥാനമാണ് ടെറേറിയം വെക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലമായിരിക്കരുത്.
എ.സി ഉള്ള മുറിയില്‍ ടെറേറിയം വെക്കരുത്. പൊടി, പുക, വാതകങ്ങള്‍ ,പെട്ടെന്നുള്ള താപവ്യതിയാനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ ടെറേറിയത്തില്‍ വളരുന്ന ചെടികള്‍ക്ക് കഴിയും. രണ്ടു തരത്തിലാണ് ടെറേറിയമുള്ളത്. ചില്ലുഭരണിയില്‍ അടച്ചുസൂക്ഷിക്കുന്നതും പകുതി തുറന്ന പാത്രത്തിലുള്ളതും. പകുതി തുറന്ന ടെറേറിയത്തില്‍ ഈര്‍പ്പം അധികം തങ്ങിനില്‍ക്കില്ല. ഉള്ളില്‍ ചൂടും കൂടുതലുണ്ടാകില്ല.

ചെടി നടുന്നതിന് മുമ്പ് കീടങ്ങളും അസുഖങ്ങളുമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ഡ്രിഫ്റ്റ് വുഡ് ഉപയോഗിക്കാം. വെള്ളാരംകല്ലുകളും മാര്‍ബിള്‍ കഷണങ്ങളും രണ്ട് അടുക്കുകളായി ചില്ലുഭരണിയില്‍ നിരത്തിയും ടെറേറിയം തയ്യാറാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മരക്കരിയുടെ കഷണങ്ങള്‍ ഇതിന് മുകളില്‍ നിരത്തണം. ഈ മരക്കരിയുടെ മുകളില്‍ ചകിരിച്ചോറും മണലും മണ്ണിരക്കമ്പോസ്റ്റും കലര്‍ത്തിയ പോട്ടിങ്ങ് മിശ്രിതം നിറച്ച് ചെടി നടുന്ന രീതിയുമുണ്ട്.

അടച്ചു സൂക്ഷിക്കുന്ന ടെറേറിയത്തിലെ ഇലകളുടെ അറ്റം കരിഞ്ഞാല്‍ ചൂട് കൂടുതലാണെന്ന് മനസിലാക്കാം. ഇതിന്റെ അടപ്പ് ആഴ്ചയിലൊരിക്കല്‍ തുറന്ന് വായുസഞ്ചാരം നല്‍കണം. അതുപോലെ ചില്ലിന്റെ വശങ്ങളിലുള്ള ഈര്‍പ്പം പഞ്ഞി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.

ടെറേറിയം തയ്യാറാക്കുന്ന വിധം

ടെറേറിയം നിര്‍മ്മിക്കാന്‍ ചില്ലുപാത്രം തന്നെ വേണമെന്നില്ല. പാത്രത്തിന്റെ അടിയില്‍ 1 മുതല്‍ 2.5 സെ.മീ ഉയരത്തില്‍ ചെറിയ കല്ലുകള്‍ ഇടുക. ഏകദേശം 55 മുതല്‍ 85 ഗ്രാം ചാര്‍ക്കോള്‍ യോജിപ്പിക്കുക. ഇത് ബ്ലോട്ടിങ്ങ് പേപ്പര്‍ അല്ലെങ്കില്‍ പത്രം ഉപയോഗിച്ച് മൂടിവെക്കുക. ഇതിലേക്ക് അഞ്ച് സെ.മീ ഉയരത്തില്‍ പോട്ടിങ്ങ് കമ്പോസ്റ്റ് നിറയ്ക്കുക. ഈ പോട്ടിങ്ങ് മിശ്രിതത്തിന്റെ 25 ശതമാനം അധികം ചകിരിച്ചോറ് ചേര്‍ക്കുക. എല്ലാം കൂടി അമര്‍ത്തിയ ശേഷം നനയ്ക്കുക. ഒരു ദിവസം ഇത് ഇങ്ങനെ തന്നെ വെക്കുക. അതിനുശേഷം മാത്രം ചെറിയ ചെടികള്‍ നടാം.

വളരെ പതുക്കെ വളരുന്ന ചെടികളാണ് ടെറേറിയത്തില്‍ വെക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. ചെടികള്‍ അമിതമായി നനയ്ക്കരുത്. പെപ്പറോമിയ, ഫിറ്റോണി, ക്ലോറോഫൈറ്റം അഥവാ സ്‌പൈഡര്‍ പ്ലാന്റ്, ക്രിപ്റ്റാന്തസ്, പന്നല്‍ച്ചെടി, ആഫ്രിക്കന്‍ വയലറ്റ്, മൊസൈക്ക് ചെടി, ബെഗോണിയ, റിബ്ബണ്‍ ചെടി, ലക്കി ബാംബൂ, സക്കുലന്റ് ഇനങ്ങള്‍ എന്നിവയാണ് ടെറേറിയത്തിന് യോജിച്ച ചെടികള്‍.

Share89TweetSendShare
Previous Post

കാർഷിക വനവത്ക്കരണത്തിന്റെ ഗുണങ്ങൾ

Next Post

സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി : സുഭിക്ഷകേരളം

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post

സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി : സുഭിക്ഷകേരളം

Discussion about this post

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies