പരിമിതമായ സ്ഥലത്ത് സുന്ദരമായ ഒരു അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിന്ദു അജീഷ്. ഈ കെട്ടകാലത്ത് എല്ലാവർക്കും ഒരു പ്രചോദനമാണ് ബിന്ദുവിന്റെ ചെറിയ അടുക്കളത്തോട്ടം. വെള്ളരി,രണ്ടു തരം വെണ്ട, മുളക്, ചീര, ക്യാപ്‌സിക്കം, തക്കാളി, പയർ തുടങ്ങിയവയാണ് ഈ അടുക്കളത്തോട്ടത്തിലുള്ളത്.
ബിന്ദുവിന്റെ അടുക്കളത്തോട്ടത്തിലെ രാജാവെന്നു വിളിക്കുന്നത് ഒരു കാന്താരി ചെടിയെയാണ്. 10 ദിവസം കൂടുമ്പോൾ 250 രൂപയ്ക്ക് കാന്താരി വിൽക്കുന്നുണ്ട്. നല്ല പോലെ വിളവ് ലഭിക്കുന്നു ഇതില്‍ നിന്ന്. കഞ്ഞിവെള്ളമാണ് പ്രധാനമായും കാന്താരിയ്ക്ക് ഒഴിച്ചുനല്‍കുന്നത്.
ഒന്നര സെന്റ് സ്ഥലത്താണ് ബിന്ദു കൃഷി ചെയ്യുന്നത്. ഏകദേശം വീട്ടിലേക്കു ആവശ്യമായ എല്ലാ പച്ചക്കറികളും ഈ ചെറിയ തോട്ടത്തിൽ നിന്ന് ലോക്ക്ഡൗൺ സമയത്ത് ബിന്ദുവിന് ലഭിക്കുന്നുണ്ട്. ചെറിയ സ്ഥലത്ത് വലിയ വള പ്രയോഗവും പരിചരണവും ഒന്നുമില്ലാതെ വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഉല്പാദിപ്പിക്കാൻ സാധിക്കുമെന്ന് ബിന്ദു പറയുന്നു.
Discussion about this post