എറണാകുളം പായിപ്ര പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയായ പോയാലിമലയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട എട്ടുകാലിയെ കണ്ടെത്തി. ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന ഇനത്തെയാണ് കണ്ടെത്തിയത്.

ഇതിൻറെ ശാസ്ത്രീയ നാമം ‘സ്റ്റിഗോ ഡിഫസ് സറസിനോറം’. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ്ഫോറസ്റ്റ് ക്ലബ്ബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഫോറസ്റ്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാഥമിക സർവ്വേയിലാണ് ഈ ഇനത്തെ കണ്ടെത്തിയത്. എട്ടു മുതൽ 10 അടി ഉയരമുള്ള കുറ്റിച്ചെടികളിലാണ് ഇവ കൂട്ടമായി വലകെട്ടി പകൽ വിശ്രമിക്കുന്നത്. രാത്രി മാത്രം ഇവ രാത്രി പുറത്തിറങ്ങി ഇരകളെ പിടിക്കും. സാധാരണ എട്ടുകാലികളിൽ നിന്ന് വ്യത്യസ്തമായി ചെറു സമൂഹങ്ങളായി ഒരുമിച്ച് ജീവിക്കുന്നവയാണ് ഇവ.
Indian social spider was found in Poyalimala, a tourist area of Ernakulam Paipra Panchayat.















Discussion about this post