Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നെൽ കർഷകർക്ക് ആശ്വാസ വാർത്ത; രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകാൻ 200 കോടി രൂപ കൂടി അനുവദിച്ചു

Agri TV Desk by Agri TV Desk
July 8, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലെ സ്തംഭനം ഒഴിവാക്കാൻ 200 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. വില വിതരണത്തിനുള്ള ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്ബിഐയും കനറാ ബാങ്കും ഈ മാസം തന്നെ നടപടികൾ‌ പൂർത്തിയാക്കി കർഷകന് പണം നൽകും. ജൂൺ 30 വരെ പേയ്മെന്റ് ഓർഡറായ കർഷകരുടെ പട്ടിക സപ്ലൈകോ ബാങ്കുകളിലേക്ക് കൈമാറി.

എസ്ബിഐയ്ക്കും കനാറ ബാങ്കിനും 100 കോടി രൂപ വീതമാണ് അനുവദിച്ചത്. ഇത് പഴയ കുടിശികയിലേക്ക് വകയിരുത്തിയതോടെ തുല്യമായ തുക രണ്ടാം വിള നെല്ലിന്റെ വിലയായി ബാങ്കുകൾക്ക് കൺസോർഷ്യം അനുവദിച്ചു. പിആർഎസ് വായ്പ ആയാണ് കർഷകർക്ക് വില നൽകുക. പാലക്കാട് ജില്ലയിൽ 10,000-ത്തിലധികം കർഷകർക്കാണ് നെല്ലിന്റെ വില നൽകാനുള്ളത്.

സംസ്ഥാനത്ത് കൂടുതൽ കർഷകർക്ക് തുക നൽകാനുള്ളത് പാലക്കാട് ജില്ലയിലാണ്. പേയ്മെൻ്റ് ഓർഡറായ കർഷകരുടെ പട്ടിക അതതു കൃഷി ഓഫീസർമാർക്കും ലഭ്യമാക്കും. എസ്ബിഐ ഏപ്രിൽ 28 വരെയും കനറാ ബാങ്ക് മേയ് നാല് വരെയും പേയ്മെന്റ് ഓർഡർ ആയവരുടെ പട്ടിക പ്രകാരം തുക നൽകിയിരുന്നു. അതോടെ ബാങ്കുകൾക്ക് അനുവദിച്ച വിഹിതം തീരുകയും തുടർന്നുള്ള വില വിതരണം പ്രതിസന്ധിയിലാവുകയും ചെയ്തു. സപ്ലൈകോയും ബാങ്കുകളും കണക്കുകൾ പരസ്പരം ബോധ്യപ്പെടുത്തി സാങ്കേതിക തടസം നീക്കിയതോടെയാണ് അടുത്ത ഗഡു വിതചരണം അനുവദിച്ചത്.

ജൂൺ 30 വരെയുള്ള പട്ടിക പ്രകാരം തുക അനുവദിക്കുന്നതോടെ ജില്ലയിൽ‌ 99 ശതമാനം കർഷകർക്കും വില ലഭിക്കും. കഴിഞ്ഞ രണ്ടാം വിളയിൽ‌ ജില്ലയിൽ 1.17 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്.

An additional Rs 200 crore has been sanctioned to pay the price of paddy

Tags: paddy cultivation
ShareTweetSendShare
Previous Post

പാഷൻ ഫ്രൂട്ടിന്റെ വില താഴേ‌ക്ക്; ആദിയിൽ ഹൈറേഞ്ചിലെ കർഷകർ

Next Post

ഇന്ത്യൻ കൊക്കോയുടെ രുചി പിടിച്ച് ലോക വിപണി; കയറ്റുമതിയിൽ വൻ കുതിപ്പ്; ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് കേരളം

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

ഇന്ത്യൻ കൊക്കോയുടെ രുചി പിടിച്ച് ലോക വിപണി; കയറ്റുമതിയിൽ വൻ കുതിപ്പ്; ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് കേരളം

Discussion about this post

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies