മീൻപിടിത്ത മേഖലയ്ക്ക് ബജറ്റ് വിഹിതത്തിൽ 54 ശതമാനം വർദ്ധന. 2024-25 സാമ്പത്തിക വർഷം മീൻപിടിത്ത മേഖലയ്ക്കായി 2616.44 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. മുൻവർഷം ഇത് 1,701 കോടി രൂപയായിരുന്നു.
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയ്ക്കായി 2,352 കോടിയാണ് ഇത്തനണ വകയിരുത്തിയത്. മുൻവർഷം ഇത് 1,500 കോടിയായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 56 ശതമാനത്തിൻ്റെ വർദ്ധനവാണ്. ചെമ്മീൻ ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിന് ചെമ്മീൻ ബ്രൂഡ് സ്റ്റോക്കുകൾക്കുള്ള ന്യൂക്ലിയസ് ബ്രിഡിംഗ് സെൻ്റർ, ചെമ്മീൻകൃഷി, സംസ്കരണം, കയറ്റുമതി എന്നിവയ്ക്കുള്ള സഹായധനം വർധിച്ചു.
രാജ്യത്തെ ചെമ്മീൻ ഉത്പാദനം 2008-ൽ 75,000 ടണ്ണിൽ നിന്ന് 2023-24 -ൽ 11 ലക്ഷം ടണ്ണിലേക്ക് ഉയർന്നതായും കേന്ദ്രം വ്യക്തമാക്കി. കൃഷി,മൃഗസംരക്ഷണം, ക്ഷീരോത്പാദനം എന്നിവയുൾപ്പടെയുള്ള അനുബന്ധ മേഖലകൾക്കും ഗണ്യമായ ബജറ്റ് വിഹിതം നൽകിയിട്ടുണ്ട്.
54 percent increase in budget allocation for fisheries sector
Discussion about this post