Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

കര്‍ഷകര്‍ക്ക് ഇനി സ്വന്തം വിത്ത് ഉപയോഗിച്ചാലും ആനുകൂല്യം

Agri TV Desk by Agri TV Desk
November 11, 2019
in പദ്ധതികൾ
25
SHARES
Share on FacebookShare on TwitterWhatsApp

കര്‍ഷകര്‍ക്ക് ഇനി മുതല്‍ സ്വന്തം വിത്ത് ഉപയോഗിച്ചാലും ആനുകൂല്യം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് സ്വന്തം നെല്‍വിത്ത് ഉപയോഗിക്കുന്നതിന് 2016 ല്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ആനുകൂല്യങ്ങള്‍ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. എല്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എസ്.എസ്.ഡി.എ) നല്‍കുന്ന നെല്‍ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുകയുള്ളൂ എന്ന നിഷ്‌കര്‍ഷിയ്‌ക്കെയാണ് ഭേദഗതി വരുത്തിയത്. നേരത്തെ കെ.എസ്.എസ്.ഡി.എയ്ക്ക് കൃഷി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഫാമുകള്‍, എന്‍.എസ്.സി, കര്‍ണാടക സീഡ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് നെല്‍ വിത്ത് വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിരുന്നത്. ഇത് പ്രകാരം നെല്‍കൃഷി വികസനപദ്ധതി നടത്തിപ്പിന് കര്‍ഷകര്‍ക്ക് കെ.എസ്.എസ്.ഡി.എ, കൃഷി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഫാമുകള്‍, എന്‍.എസ്.സി, കര്‍ണാടക സീഡ് കോര്‍പ്പറേഷന്‍, കാര്‍ഷിക സര്‍വകലാശാല എന്നിവയിലൂടെ ലഭിക്കുന്ന വിത്തിന് പുറമേ സ്വന്തം നെല്‍വിത്തും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കും. നെല്‍വിത്തിന്റെ ലഭ്യത വിലയിരുത്തുന്നതിനായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ അവലോകനത്തിലാണ് പുതുക്കിയ നിര്‍ദേശം നല്‍കിയത്.

10 സെന്റ് മുതല്‍ 5 ഏക്കര്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശം കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. അത്യാധുനിക കൃഷി രീതികള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക സഹായമാണ് നല്‍കപ്പെടുന്നത്. മഴമറകള്‍ക്കും പോളി ഹൗസുകള്‍ക്കും തിരിനന, ഡ്രിപ്പ് ഇറിഗേഷന്‍, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിങ്ങനെയുള്ള നൂതന കൃഷി മാര്‍ഗങ്ങള്‍ക്കും വിവിധ പദ്ധതികള്‍ വഴി ധനസഹായം ലഭ്യമാണ്. നൂതനസംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും വേണ്ട മുഴുവന്‍ പിന്തുണയും അതതു ജില്ലകളിലെ കൃഷി ഓഫീസുകള്‍ വഴി ലഭിക്കും. കൃഷിക്കും ജലസേചനത്തിനും കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനയ്ക്കുമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ക്കും കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിപ്പോള്‍. ചില സഹായങ്ങള്‍ വ്യക്തിഗത ഇനങ്ങളാണെങ്കില്‍ മറ്റു ചിലത് കര്‍ഷക ഗ്രൂപ്പുകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഓരോ പഞ്ചായത്തിലെയും കൃഷിഭവനില്‍ പദ്ധതികളുടെ വിശദാംശം ലഭിക്കും.

Share25TweetSendShare
Previous Post

താറാവ് വളര്‍ത്തല്‍,കാട വളര്‍ത്തല്‍,മുട്ടക്കോഴി വളര്‍ത്തല്‍ ,പരിശീലനം നടത്തുന്നു

Next Post

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം

Related Posts

കൃഷിവാർത്ത

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

Ration card
പദ്ധതികൾ

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

Next Post

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies